നാവജാത ശിശുവിനു ആധാർ കാർഡ് ലഭിക്കുവാൻ ചെയേണ്ടത് ഇത്ര മാത്രം

  ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ.യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു.ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിച്ചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണി ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.

സാധാരണ ഗതിയിൽ വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങൾ ആധാറിൽ ഉൾപ്പെടുത്തുമെങ്കിലും നവജാത ശിശുക്കൾക്ക് ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ ബയോമെട്രിക് വിവരങ്ങൾ നല്കേണ്ടതില്ല. പകരമായി ഡെമോഗ്രാഫിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ ലഭ്യമാക്കുകയും അതിൽ മാതാപിതാക്കളുടെ മുഖചിത്രം ബയോമെട്രിക്ക് വിവരമായി ഉപയോഗിക്കുകയും ചെയ്യും. കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോൾ കൈയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും 15 വയസ്സ് തികയുമ്പോൾ കുട്ടിയുടെ മുഖചിത്രവും ആധാറിൽ ഉൾപ്പെടുത്താം.

നവജാത ശിശുവിന് ആധാർ കാർഡിനായി ഓൺലൈനിലും ഓഫ്ലൈനിലും അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാണ്.ഓഫ്ലൈനായാണ് അപേക്ഷിക്കുന്നതെങ്കിൽ ഒരാൾ അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ ആവശ്യമായ രേഖകൾ നല്കി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്കണം.

•ആദ്യം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

•അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക.

ശേഷം, കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, ഇ- മെയിൽ ഐഡി തുടങ്ങിയവ നൽകുക

• നവജാത ശിശുവിന്റെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, വിലാസം, പ്രദേശം, ജില്ല, സംസ്ഥാനം, പുതുതായി ജനിച്ച കുഞ്ഞുമായി ബന്ധപ്പെട്ട മറ്റ്  മൊബൈൽ നമ്പറോ ഈമെയിലോ നൽകുക.

•അതിലേക്ക് ഒരു ഒടിപി വരുന്നതാണ്. അത് സൈറ്റിൽ നൽകുക.

ജനസംഖ്യാപരമായ വിവരങ്ങൾ എന്നിവപൂരിപ്പിക്കുക. ഫിക്സ് അപ്പോയിന്റ് ടാബിൽ ക്ലിക്കുചെയ്യുക നവജാത ശിശുവിന്റെ ആധാർ കാർഡ് രജിസ്ട്രേഷൻ തീയതി ഷെഡ്യൂൾ ചെയ്യുക.

നവജാത ശിശുവിന്റെ ആധാർകാർഡിനായി ഓൺലൈൻ ഫോം സമർപ്പിക്കുന്നതിനും മീറ്റിംഗ് ഷെഡ്യൂൾ ചെയ്യുന്നതിനുമുമ്പ് നല്കിയിരിക്കുന്ന ജനന തിയ്യതി കൃത്യമായി പരിശോധിക്കുക. കാരണം ഇത് ഒരു തവണ മാത്രമേ അപ്ഡേറ്റ് ചെയ്യാനോ ശരിയാക്കാനോ കഴിയൂ.

You may like these posts