How To Download E-AADHAR



ഓരോ ഇന്ത്യന്‍ പൗരനും തനതായ തിരിച്ചറിയല്‍ നമ്പർ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്.

നിരവധി സര്‍ക്കാര്‍, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്ബര്‍ ആവശ്യമാണ്.

പേര്, ജനനത്തീയതി, ലിംഗം, വിലാസം മുതലായ സാധാരണ വിവരങ്ങള്‍ക്ക് പുറമേ ആധാര്‍ കാര്‍ഡില്‍ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകളും ഉണ്ട്. മറ്റെല്ലാ തിരിച്ചറിയല്‍ രേഖകളില്‍ നിന്നും ആധാറിന്റെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളിലൊന്ന് നിങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എപ്പോഴും കൈയില്‍ കരുതേണ്ടതില്ല എന്നതാണ്. മറിച്ച്‌ ആധാര്‍ നമ്ബര്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി. ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുത്തിയാലും യു ഐ ഡി എ ഐ പോര്‍ട്ടലില്‍ നിന്ന് ഐഡന്റിറ്റി പരിശോധിച്ച്‌ നിങ്ങള്‍ക്ക് ഒരു ഇ-ആധാര്‍ തല്‍ക്ഷണം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

എന്താണ് ഇ-ആധാര്‍?

ഇ-ആധാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഇലക്‌ട്രോണിക് പകര്‍പ്പാണ് ഇത്. ഇ-ആധാര്‍ ഒരു പാസ്വേഡ് ഉപയോഗിച്ച്‌ സൂക്ഷിക്കാം. കൂടാതെ ഇത് ആധാര്‍ കാര്‍ഡിന്റെ ഫിസിക്കല്‍ പകര്‍പ്പ് പോലെയും ഉപയോഗിക്കാം. UIDAI- യുടെ ഔദ്യോഗിക പോര്‍ട്ടലായ uidai.gov.in അല്ലെങ്കില്‍ eaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഇ-ആധാറിന്റെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

UIDAI പോര്‍ട്ടലില്‍ നിന്ന് നിങ്ങളുടെ 28 അക്ക എന്റോള്‍മെന്റ് നമ്ബറും നിങ്ങളുടെ മുഴുവന്‍ പേരും പിന്‍ കോഡും നല്‍കിയോ അല്ലെങ്കില്‍ 14 അക്ക ആധാര്‍ നമ്ബര്‍ നല്‍കിയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ രണ്ട് രീതികള്‍ പിന്തുടര്‍ന്നാലും ഒരു OTP നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് സ്ഥിരീകരണത്തിനായി അയയ്ക്കും. കൂടാതെ, വെബ്‌സൈറ്റില്‍ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു നിശ്ചിത സമയം അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ പാസ്വേര്‍ഡും (TOTP) സൃഷ്ടിക്കാന്‍ കഴിയും.

ഇ-ആധാര്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?


– ആദ്യം യു ഐ ഡി എ ഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക


– ഹോംപേജിലെ ‘എന്റെ ആധാര്‍’ എന്ന വിഭാഗത്തിലെ ‘ഡൗണ്‍ലോഡ് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.


– ആധാര്‍ നമ്ബര്‍, എന്റോള്‍മെന്റ് ഐ ഡി എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കുക. കൂടാതെ വെര്‍ച്വല്‍ ഐ ഡി തിരഞ്ഞെടുക്കുക.


– ഇനി നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക.


നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ഒരു OTP അയയ്ക്കുന്നതിന് മുമ്ബ് ക്യാപ്ച കോഡ് സ്ഥിരീകരിക്കുക.


– ഫോണില്‍ മെസേജായി ലഭിച്ച OTP നല്‍കുക.


– തുടര്‍ന്ന് പാസ്വേഡ് സംരക്ഷണമുള്ള ഇ-ആധാര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.


UIDAI നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (ക്യാപിറ്റല്‍ ലെറ്റര്‍) നിങ്ങളുടെ ജനന വര്‍ഷവും ചേര്‍ന്നതായിരിക്കും ഇ-ആധാറിന്റെ പാസ്വേര്‍ഡ്

You may like these posts