അർദ്ധ സൈനിക വിഭാഗത്തിൽ 25,271 ഒഴിവുകൾ

 


കോൺസ്റ്റബിൾ (ജിഡി)- സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിആ പിഎഫ്), എൻ.എ, എസ്എസ്എ ഫ്, റൈഫിൾമാൻ (ജിഡി)- ആസം റൈഫിൾസ് എക്സാമിനേഷൻ 2021ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 25,271 ഒഴിവാണുള്ളത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.
ഒഴിവുകൾ:

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 7545,

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് 8,464,

ടിബറ്റൻ ബോർഡർ പോലീസ് 1,431,

സസ്തനിമ ബെൽ 3,806,

ആസം റൈഫിൾസ് 3,785,

സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്-240,

യോഗ്യത: അംഗീകൃത ബോർഡ് പത്താംക്ലാസ് പാസായിരിക്കണം.

01.08.2021 തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്. പ്രായം: 18- 23 വയസ്. 02.08.1998 നും 01.08.2003 നും ഇടയിൽ ജനിച്ചവർ

തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞടുപ്പ്

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിക്ഷാ കേന്ദ്രങ്ങളുണ്ട്.

ശാരീരിക യോഗ്യത: പുരുഷന്മർക്ക് 170 സെമീ, സ്ത്രീകൾക്ക് 157 സെമീ, എ സി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് 162.5 സെമീ, സ്ത്രീകൾക്ക് 150 സെമീ പുരുഷന്മാർക്ക് നെഞ്ചളവ് 80 സെമീ യും വികാസം 5 സെ.മി.യും ഉണ്ടായിരിക്കണം. എന്നി വിഭാഗത്തിന് 76 സെ.മി. യും 5 സെ.മീ. വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരി ക്കണം.

ശാരീരിക ക്ഷമതാ പരീക്ഷയിൽ പുരുഷന്മാർക്ക് 24 മിനിറ്റിൽ അഞ്ചു കിലോമീറ്റർ, സ്ത്രീകൾക്ക് 8.5 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം ഉണ്ടായിരിക്കും.

അപേക്ഷാ ഫീസ്
100 രൂപ വനിതക ൾ എസ് എസ് വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം:

www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 31.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

Apply Link


You may like these posts