തപാൽ വകുപ്പിൽ 1421 ഒഴിവ് പത്താം ക്ലാസുകാർക്ക് അവസരം

തപാൽ വകുപ്പിൽ  1421 ഒഴിവ് പത്താം ക്ലാസുകാർക്ക് അവസരംഡാക് സേവക് വിഭാഗങ്ങളിലായി 1,421 ഒഴിവ്. അപേക്ഷ: ഏപ്രിൽ 7 വരെ

 അപേക്ഷിക്കേണ്ട വിധം : https://indiapost.gov.in,

https:// appost.in

എന്നീ വെബ്സൈറ്റുകൾ വഴി റജിസ്ട്രേഷൻ നടത്തണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം. രേഖകളും അപ്ലോഡ് ചെയ്യണം. കേരളത്തി ലെ ഡിവിഷൻ തിരിച്ചുള്ള ഒഴിവ് സൈറ്റിൽ.

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കി. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അംഗീ കൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 60 ദിവസത്തെ ബേസിക് കംപ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് വേണം. പത്താം ക്ലാസ് പ്ലസ് ടു/ ഉന്നതവിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. സൈക്കിൾ ചവിട്ടാൻ അറിയണം.


പ്രായം (08.03.2021 ന്); 18-40. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

ശമ്പളം: ജിഡിഎസ് എബിപിഎം/ഡാക് സേവക്: 10,000 രൂപ,

ജിഡിഎസ് ബിപിഎം: 12,000 രൂപ.

You may like these posts