ഇന്ത്യൻ ഭരണഘടന പി എസ് സി ആവർത്തിച്ച 100 ചോദ്യങ്ങൾ
1.നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ആക്ട് പാസക്കിയതെന്ന് ?
A. 2010
2. നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെയാണ് ?
A. ഭോപ്പാൽ
3. നീതി ആയോഗ് നിലവിൽ വന്ന തീയതി ?
A. 2015 ജനുവരി 1
4. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ എണ്ണം?
A. 26
5. ആണവോർജം എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് ?
A. യൂണിയൻ ലിസ്റ്റ്
6. ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനെ നാമനിർദേശം ചെയ്യുന്നത് ആര്?
A. ലോക്സഭാ സ്പീക്കർ
7. ഇന്ത്യൻ പാർലമെന്റ് പോക്സോ നിയമം ( പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രെൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്) പാസാക്കിയ വർഷം ?
A. 2012
8. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി ?
A. 1986 നവംബർ 19
9. സാമ്പത്തിക - സാമൂഹിക
ആസൂത്രണം ഉൾപ്പെടുന്ന ലിസ്റ്റ് ?
A. കൺകറന്റ് ലിസ്റ്റ്
10. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ന്റെ കാലാവധി ?
A. അഞ്ച് വർഷം
11. ലോക്സഭാ വിസിൽ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷൻ ആക്ട് പാസാക്കിയ വർഷം ?
A. 2011
12. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ന്റെ കാലാവധി?
A. മൂന്ന് വർഷം
13. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് ഒപ്പ് വയ്ക്കപ്പെട്ട തീയതി?
A. 2013 സെപ്റ്റംബർ 12
14. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം?
A. 2010
15. പബ്ലിക് ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ഉൾപ്പെടുന്ന ലിസ്റ്റ്?
A. സ്റ്റേറ്റ് ലിസ്റ്റ്
16. ഭരണഘടനയിൽ മൗലിക ചുമതലകൾ ഉൾപ്പെടുത്തുന്നതിന് ശുപാർശ ചെയ്ത കമ്മിറ്റി ?
A. സ്വരൺ സിംഗ് കമ്മിറ്റി
17. ഭരണഘടനയുടെ ആമുഖത്തെ അതിന്റെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത്?
A. നാനി പൽക്കിവാല
18.ഭരണഘടനയുടെ കരട് ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ച തീയതി ?
A. 1947 നവംബർ 4
19. ഭരണഘടനയുടെ ശിൽപ്പി എന്ന് വിശേഷിപ്പിക്കുന്ന ഡോ. അംബേദ്ക്കറുടെ ജന്മദിനം ഏത് ദിനമായി ആചരിക്കുന്നു ?
A. മഹാപരിനിർവാണ ദിവസ്
20. ഭരണഘടനാ നിർമ്മാണ സഭ എന്നാണ് നിയമ നിർമാണ സഭ എന്ന രീതിയിൽ ആദ്യമായി സമ്മേളിച്ചത് ?
A. 1947 നവംബർ 17
21. ഭരണഘടനാ നിർമ്മാണ സഭയിൽ പതാക സംബന്ധിച്ച സമിതിയുടെ തലവൻ?
A. ഡോ. രാജേന്ദ്രപ്രസാദ്
22. ഭരണഘടനാ നിർമ്മാണ സഭയിൽ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകൾ ?
A. അമ്മു സ്വാമിനാഥനും , ദാക്ഷായണി വേലായുധനും
23. ഭരണഘടനാ നിർമ്മാണ സഭയിൽ മലയാളികളിൽ എത്ര പേർ വനിതകളായിരുന്നു ?
A. 3
24. ഭരണഘടനാ നിർമ്മാണ സഭയിൽ അഡ്വൈസറി കമ്മിറ്റി ഓൺ ഫണ്ടമെന്റൽ റൈറ്റ്സ് , മൈനോറിറ്റിസ്ന്റെ തലവൻ?
A. സർദാർ വല്ലഭായി പട്ടേൽ
25. ഭരണഘടനാ നിർമ്മാണ സഭയിൽ മൗലികാവകാശങ്ങൾ സംബന്ധിച്ച ഉപസമിതിയുടെ തലവൻ ?
A. ജെ.ബി. കൃപലാനി
26. ഭരണഘടനാ നിർമ്മാണ സഭയിൽ യൂണിയൻ പവേഴ്‌സസ് കമ്മിറ്റിയുടെ തലവൻ ?
A. ജവഹർലാൽ നെഹ്റു
27. ഭരണഘടനാ നിർമ്മാണ സഭയിൽ ആകെ എത്ര മലയാളികൾ ഉണ്ടായിരുന്നു ?
A. 17
28. ഭരണഘടനാ നിർമ്മാണ സഭയിൽ എത്ര മലയാളികൾ ആണ് മദ്രാസിനെ പ്രതിനിധാനം ചെയ്തത്?
A. 9
29. ഭരണഘടനാ നിർമ്മാണ സഭയിൽ എത്ര പേരാണ് കൊച്ചിയെ പ്രതിനിധാനം ചെയ്തത് ?
A. 1
30. ഭരണഘടനാ നിർമ്മാണ സഭയിൽ എത്ര പേരാണ് തിരുവിതാംകൂർ നെ പ്രതിനിധാനം ചെയ്തത്?
A. 6
31. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് മുൻപ് നാട്ടുരാജ്യങ്ങളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് ?
A. 93
32. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് മുൻപ് എത്ര പേരാണ് ഉണ്ടായിരുന്നത് ?
A. 389
33. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് മുൻപ് ഗവർണെഴ്സ് പ്രവിശ്യകളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് ?
A. 292
34. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് മുൻപ് ചീഫ് കമ്മീഷ്ണെഴ്സ് പ്രവിശ്യകളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്?
A. 4
35. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് ശേഷം നാട്ടുരാജ്യങ്ങളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്?
A. 70
36. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് ശേഷം എത്ര പേരാണ് ഉണ്ടായിരുന്നത്?
A. 299
37. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് ശേഷം ഗവർണെഴ്സ് പ്രവിശ്യകളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്?
A. 226
38. ഭരണഘടനാ നിർമ്മാണ സഭയിൽ വിഭജനത്തിന് ശേഷം ചീഫ് കമ്മീഷ്ണെഴ്സ് പ്രവിശ്യകളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്?
A. 3
39. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത വനിത?
A. ആനി മസ്ക്രീൻ
40. ഭരണഘടനാ നിർമ്മാണ സഭയിലെ കമ്മിറ്റികളുടെ എണ്ണം?
A. 22
41. ഭരണഘടനാ നിർമ്മാണ സഭയിൽ യുണൈറ്റഡ് പ്രൊവിൻസ്നെ പ്രതിനിധാനം ചെയ്ത മലയാളി ?
A. ജോൺ മത്തായി
42. അമേരിക്കൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
A. ബിൽ ഓഫ് റൈറ്റ്സ്
43. ആധുനിക ജനാധിപത്യത്തിന്റെ ജന്മ ഗൃഹം എന്നറിയപ്പെടുന്നത് ?
A. ബ്രിട്ടൺ
44. ഇന്ത്യയിൽ നിയമ ദിനം ആചരിക്കുന്നത് എന്നാണ്?
A. നവംബർ 26
45. രണ്ടാം ധനകാര്യ കമ്മീഷൻ ന്റെ അധ്യക്ഷൻ ?
A. കെ. സന്താനം
46. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ലാ എന്ന് കോടതി വിധിച്ചത്?
A. ബെരുബാറി കേസ് (1960)
47. വധശിക്ഷ വിധിക്കാൻ അധികാരപ്പെട്ട ട്രയൽ കോടതി ?
A. സെഷൻസ് കോടതി
48. ജനാധിപത്യത്തിന്റെ തൊട്ടിൽ എന്നറിയപ്പെടുന്നത്?
A. ഗ്രീസ്
49. പരിസ്ഥിതി സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം ?
A. 48 എ
50. പാർലമെന്റിന്റെ ക്വാറം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം?
A. 100
51. പാവപ്പെട്ടവർക്ക് നിയമസഹായം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?
A. 39 എ
52. പുരാതന സ്മാരകങ്ങളുടെ സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?
A. 49
53. ഭാഷാടിസ്ഥാനത്തിൽ ഉള്ള സംസ്ഥാന പുനഃസംഘടനാ പരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ 1948- ൽ നിയോഗിച്ച കമ്മിറ്റി ?
A. എസ്. കെ. ധർ കമ്മിറ്റി
54. പ്രസിഡന്റിന്റെ വിലക്കധികാരം (വീറ്റോ പവർ) വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?
A. 111
55. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. 243 എ
56. മാപ്പ് നൽകുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. 72
57. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. 165
58. മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?
A. 47
59. യൂണിയൻ ബഡ്ജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. 112
60. ഇന്ത്യയ്ക്ക് ഒരു പ്രസിഡൻറ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?
A. 52
61. ഏത് അനുച്ഛേദമാണ് സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആയിരിക്കും എന്ന് പ്രതിപാദിക്കുന്നത് ?
A. 129
62. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് കോടതി വിധിച്ചത് ?
A. കേശവാനന്ദ ഭാരതി കേസ് (1973)
63. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്ന പദവിയുടെ ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ് ?
A. ബ്രിട്ടൺ
64. സ്ത്രീക്കും പുരുഷനും തുല്യവേതനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ?
A. 39 ഡി
65. സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 202
66. സംസ്ഥാന ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 153
67. ജുഡിഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?
A. 13
68. വോട്ട് ഓൺ അക്കൗണ്ടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 116
69. പട്ടികവർഗക്കാർക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 338 എ
70. പട്ടികജാതി പട്ടികവർഗക്കാർക്ക് സംസ്ഥാന നിയമസഭകളിൽ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 332
71. പട്ടികജാതി പട്ടികവർഗക്കാർക്ക് ലോക്സഭയിൽ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 330
72. പട്ടികജാതിക്കാർക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 338
73. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് ആദ്യ ഭേദഗതി ചേർത്തത് ?
A. ഒമ്പത്
74. ഗ്രാമപഞ്ചായത്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 243
75. അവശിഷ്ടാധികാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 248
76. മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യ മുസ്ലിം വനിത ?
A.സെയ്ദ അൻവാര തിമുർ
77. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
A. 19 എ
78. ഇന്ത്യൻ ഭരണഘടനയുടെ നൂതന സവിശേഷതയായി നിർദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര് ?
A. ഡോ. അംബേദ്ക്കർ
79. ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
A. അനുഛേദം 19 ഡി
80. ഇന്ത്യയുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത് ?
A. മൗലികാവകാശങ്ങൾ
81. ഇഷ്ടമുള്ള തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള ഇന്ത്യൻ പൗരന്റെ അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
A. അനുഛേദം 19 (എഫ്)
82. രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
A. അനുഛേദം 19 (1)
83. എന്തധികാരത്തിന്റെ പേരിൽ എന്നർഥമുള്ള റിട്ട് ?
A. ക്വാ വാറണ്ടോ
84. ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത് ?
A. 164
85. ഓൾ ഇന്ത്യ സർവീസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 312
86. സാർവത്രിക വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 326
87. സംഘടനകൾ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യൻ പൗരന്റെ അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?
A. അനുഛേദം 19 (സി)
88. സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ- ഇന്ത്യൻ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 333
89. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ ?
A. മുഖ്യമന്ത്രി
90. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 242 കെ
91. സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 300 എ
92. ഹിന്ദിയുടെ പ്രചരണം ഇന്ത്യൻ യൂണിയന്റെ ഉത്തരവാദിത്തമാക്കുന്ന അനുച്ഛേദം?
A. 351
93. ലോക്സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 331
94. വോട്ടർ പട്ടികയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?
A. 325
95. സ്റ്റേറ്റ് ( രാഷ്ടം ) എന്ന പദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ?
A. 12
96. തിരഞ്ഞെടുപ്പിൽ പരാജിതനായ ആദ്യ മുഖ്യമന്ത്രി ?
A. ഷിബു സോറൻ
97. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത് ?
A. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
98. പാർലമെന്റ് അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആക്ട് പാസാക്കിയ വർഷം ?
A. 1985
99. ഭാരത സർക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവ് എന്നറിയപ്പെടുന്നത് ?
A. അറ്റോർണി ജനറൽ
100. മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?
A. മനുഷ്യാവകാശ കമ്മീഷൻ
Post a Comment