തിരുവനന്തപുരം ജില്ലയെ കുറച്ചു പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

തിരുവനന്തപുരം ജില്ലയെ കുറച്ചു പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ 



  നിലവിൽ വന്നത് 1949 ജൂലൈ 1.

കേരളത്തിന്റെ തലസ്ഥാനം.

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുളള ജില്ല.

ജനസംഖ്യയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം.

ജനസാന്ദ്രതയിൽ ഒന്നാംസ്ഥാനം.

 കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല.

 കേരളത്തിലെ ജനസംഖ്യ കൂടിയ കോർപറേഷൻ - തിരുവനന്തപുരം.

കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം തിരുവനന്തപുരം (1929).

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് - കാര്യവട്ടം (1990).

 ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർകൂടം.

തിരുവനന്തപുരം ജില്ലയിലെ ഏററവും വലിയ കൊടുമുടി - അഗസ്ത്യമല (1869 മീ).

കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിങ് സ്കൂളിന്റെ ആസ്ഥാനം - അരിപ്പ.

സംസ്ഥാനത്തെ ആദ്യ വനം അക്കാദമി - അരിപ്പ

കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് - ആക്കുളം.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി - ആക്കുളം.

ഇന്ത്യയിലെ ആദ്യത്തെ DNA ബാർകോഡിംഗ് കേന്ദ്രം - പുത്തൻതോപ്പ്

ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം - ആക്കുളം.

വികം സാരാഭായി പേസ് സെന്റർ (1963) - തുമ്പ.

ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ചത് 1968 ൽ.

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ - പാലോട് (പുതിയ പേര് ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ).

കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (സി.ടി.സി.ആർ.ഐ) - ശ്രീകാര്യം

1695 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചകോട്ട - അഞ്ചുതെങ്ങ് കോട്ട.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കോട്ട പണിയുവാൻ അനുവാദം നൽകിയ റാണി - ഉമയമ്മറാണി (ആറ്റിങ്ങൽ റാണി).

ബ്രിട്ടിഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം - ആറ്റിങ്ങൽ കലാപം (1721)

തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭ പുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റി യത് - ധർമ്മരാജ

1834 ൽ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് - സ്വാതി തിരുനാൾ.

 നക്ഷത്രബംഗ്ലാവ് പണിതത് - സ്വാതിതിരുനാൾ.

 പുത്തൻ മാളിക (കുതിര മാളിക)പണികഴിപ്പിച്ചത്- സ്വാതിതിരുനാൾ.

തിരുവനന്തപുരത്തെ പ്രശസ്തമായ ചാലക്കമ്പോളം സ്ഥാപിച്ചത് - രാജാകേശവദാസ്.

ഏറ്റവും കൂടുതൽ മരച്ചീനി കൃഷിചെയ്യുന്ന ജില്ല.

മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ് - വിശാഖം തിരുനാൾ.

തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ (1869) ശില്പി - വില്യം ബാർട്ടൻ.

വേലുത്തമ്പി ദളവയുടെ പ്രതിമ സ്ഥാപിച്ചിരി ക്കുന്നത് - സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം - പത്മനാഭസ്വാമിക്ഷേത്രം

 'ദക്ഷിണകേരളത്തിലെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്നത് - ബാലരാമപുരം.

 കേരളത്തിലെ നെയ്ത്ത്തുപട്ടണം - ബാലരാമപുരം.

നാളികേര വികസന കോർപ്പറേഷൻ -ബാലരാമപുരം

ബാലരാമപുരം പട്ടണത്തിന്റെ ശില്പി - ഉമ്മിണിത്തമ്പി.

തെക്കേയറ്റത്തുളള നദി - നെയ്യാർ.

1958 ൽ നിലവിൽ വന്ന നെയ്യാർ വന്യജീവി സങ്കേതം നെയ്യാറ്റിൻകര താലൂക്കിലാണ്.

തെക്കേയറ്റത്തുള്ള വന്യജീവിസങ്കേതം - നെയ്യാർ

കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്. നെയ്യാർ

പ്രധാന കായലുകൾ - ഇടവ, നടയറ, കഠിനം കുളം, വേളി, അഞ്ചുതെങ്ങ്.

കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത നഗരം - തിരുവനന്തപുരം.

കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് പി.എം.ജി. ജംഗ്ഷൻ, തിരുവനന്തപുരം

കേരളത്തിന്റെ തെക്കേയറ്റത്തുളള താലൂക്ക് നെയ്യാറ്റിൻകര. 

കേരളത്തിന്റെ തെക്കേയറ്റത്തുളള നിയമ സഭാമണ്ഡലം - പാറശ്ശാല.

മഹാത്മാ ഗാന്ധി  പുരസ്കാരം നേടിയ ആദ്യ ഗ്രാമ പഞ്ചായൽ - ചെങ്കൽ 

ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വന്യജീവി സങ്കേതം - നെയ്യാർ

വൈഡൂര്യം കുഴിച്ചെടുക്കുന്ന കേരളത്തിലെ പ്രദേശം

നെടുമങ്ങാട് രത്നക്കല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ല.

കേരളത്തിലെ ആദ്യ ബാലഭിക്ഷാടന വിമുക്തജില്ല.

രാജ്യത്ത് ആദ്യമായി അയ്യങ്കാളി ചെയർസ്ഥാപിച്ച സർവകലാശാല - കേരള സർവ കലാശാല

കേരളത്തിലെ ആദ്യ ഹൈടെക് ഹരിത ഗ്രാമം - മാണിക്കൽ

കേരളത്തിൽ ഏറ്റവും ആഴം കൂടിയ സ്വകാര്യ തുറമുഖം - വിഴിഞ്ഞം

കേരളത്തിലെ ആദ്യ സായാഹ്ന കോടതി സ്ഥാപിതമായ ജില്ല.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടു ന്നത് - ആറ്റുകാൽ ദേവീക്ഷേത്രം

കേരളത്തിലെ ഏക പരശുരാമക്ഷേത്രം തിരുവല്ലം

അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ കോവളം തിരുവനന്തപുരത്താണ്.

 കേരാഫെഡിന്റെ ആസ്ഥാനം - വെള്ളയമ്പലം

പാപനാശം കടപ്പുറം - വർക്കല.

കേരളത്തിലെ ആദ്യ തുറന്ന ജയിൽ - നെട്ടുകാൽത്തേരി (കാട്ടാക്കടെ).

കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം - പിരപ്പൻകോട്.

കേരളത്തിലെ ഏക വനിതാ ജയിൽ - നെയ്യാറ്റിൻകര.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനം - പട്ടം.

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെൻറ് കോർപ്പറേഷൻ - പട്ടം.

നബാർഡിന്റെ ആസ്ഥാനം - പാളയം.

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം - കുടപ്പനക്കുന്ന്.

കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം - പാറോട്ടുകോണാം.

തിരുവനന്തപുരം  ആസ്ഥാനമായ  സ്ഥാപനങ്ങൾ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർ പറേഷൻ (1965).

 കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ

 കേരള സ്റ്റേറ്റ് കരകൗശല വികസന കോർ പറേഷൻ

കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെൻറ് കോർപറേഷൻ

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെൻറ് കോർപറേഷൻ

കേരള ഭാഷാ ഇൻസ്റ്റിററ്റ്യൂട്ട് - നളന്ദ

കേരള ഗ്രന്ഥശാലാസംഘം

 റീജനൽ കാൻസർ സെൻറർ

കേരള പബ്ലിക് സർവീസ് കമ്മീഷൻ

കാർഷിക കടാശ്വാസ കമ്മീഷൻ ആനയറ

ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ

ചലച്ചിത്ര അക്കാദമി

-----------------------------------------------------------------------

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (എൻ.ഐ.എസ്.എച്ച്) - പൂജപ്പുര. കേരളത്തിലെ ഏറ്റവും വലിയ ജയിൽ - പൂജപ്പുര. 

കേരളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മാർബിൾ മന്ദിരം - ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം)

ഇ.എം.എസ് അക്കാദമി - വിളപ്പിൽശാല.

ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം - ചെമ്പഴന്തി.

ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥലം - ശിവഗിരി (വർക്കല).

അയ്യൻകാളിയുടെ ജന്മസ്ഥലം - വെങ്ങാനൂർ.

ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം - കണ്ണമ്മൂല.

പേപ്പാറ വന്യജീവി സങ്കേതം, സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിളളി സംസ്കൃതിഭവൻ, ഉളളൂർ സ്മാരകം (ജഗതി), ആശാൻ സ്മാരകം (തോന്നയ്ക്കൽ), ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഓംബുഡ്സ്മാൻ ആസ്ഥാനം എന്നിവ തിരുവനന്തപുരം ജില്ലയി ലാണ്.

Download Trivandrum District PDF


You may like these posts