കൊല്ലം ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

കൊല്ലം ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾജില്ല നിലവിൽ വന്നത് 1949 ജൂലൈ 1.

കൊല്ലം നഗരം സ്ഥാപിച്ചത് - മാർസപീർ ഈസോ (സിറിയൻ വ്യാപാരി).

തെൻവഞ്ചി, ദേശിംഗ നാട്, ജയസിംഹ നാട് എന്നീ പേരുകളിൽ പുരാതനകാലത്ത് അറിയ പ്പെട്ടിരുന്നത് - കൊല്ലം.

ഏററവും കുറച്ച് കടൽത്തീരമുളള ജില്ല. (37km)

എളള് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല.

ഏററവും കൂടുതൽ ഫാക്ടറി തൊഴിലാളികൾ ഉളള ജില്ല.

കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഗ്രാമം - മേലില (കൊല്ലം)

 കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം.

കശുവണ്ടി ഫാക്ടറികൾ ഏറ്റവും കൂടുതൽ ഉളള ജില്ല.

കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല.

കശുവണ്ടി വികസന കോർപറേഷൻ കൊല്ലം

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് തെന്മല. (2008).

ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി - തെന്മല

കേരളത്തിലെ ആദ്യ പേപ്പർമിൽ - പുനലൂർ.

ട്രാവൻകൂർ ഫ്ലൈവുഡ് ഇൻഡസ്ട്രീസ് - പുനലൂർ.

കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം - പുനലൂർ (1877).

കല്ലടയാറിനു കുറുകെയുളള തൂക്കുപാലം - പുനലൂർ തൂക്കുപാലം.

 തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത ചെങ്കോട്ട പുനലൂർ (1904)

പുനലൂർ തൂക്കുപാലത്തിന്റെ ശിൽപി - ആൽബർട്ട് ഹെൻട്രി.

കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പി ക്കുന്ന ചുരം - ആര്യങ്കാവ്.

 ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം - ഷെന്തുരുണി, (പത്തനാപുരം).

പാലരുവി വെള്ളച്ചാട്ടം - ആര്യങ്കാവ് -

കേരളത്തിലെ ആദ്യ സ്വകാര്യ എൻജിനീ യറിങ് കോളേജ് - ടി. കെ. എം. എൻജിനീയറിങ് കോളേജ്

ക്ഷേത്രപ്രവേശനത്തിനു മുൻപ് നാനാജാതി മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്ന കൊല്ലം ജില്ലയിലെ ക്ഷേത്രം - ഓച്ചിറ പരബ്രഹ്മക്ഷേതം (ചുറ്റമ്പലമില്ല).

 1809 ൽവേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ കുണ്ടറ കൊല്ലം ജില്ലയിലാണ്.

എസ്.എൻ.ഡി.പി (1903) യുടെ ആസ്ഥാനം -കൊല്ലം.

സർദാർ പട്ടേൽ പോലീസ് മ്യൂസിയം - കൊല്ലം.

 കൊല്ലം ജില്ലയിലെ കല്ലടയാണ് കേരളത്തിലെ  ഏറ്റവും വലിയ ജലസേചന പദ്ധതി.

മുതിരമല സ്ഥിതിചെയ്യുന്ന ജില്ല.

 ജടായുപ്പാറ, തിരുമുല്ലവാരം ബീച്ച്, പീരങ്കി മൈതാനം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല.

 കേരളത്തിലെ തെക്കേ അറ്റത്തെ റെയിൽവെ ജങ്ഷൻ - കൊല്ലം

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയിൽവെ പ്ലാറ്റ്ഫോം - കൊല്ലം

 കേന്ദ്ര അണുശക്തി കമ്മീഷന്റെ മേൽനോ ട്ടത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം - ഇന്ത്യൻ റെയർ എർത്ത്

കരുനാഗപ്പള്ളി സ്വരൂപത്തിന്റെ ആസ്ഥാനം - മരുതൂർ കുളങ്ങര

കേരള പ്രിമോ പൈപ്പ് ഫാക്ടറി - ചവറ

കേരള സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ പുനലൂർ 

 കേരള സിറാമിക്സ് കുണ്ടാറ 

കുണ്ടറ വിളംബരം നടന്ന ക്ഷേതം ഇളമ്പള്ളൂർക്കാവ് ദേവീക്ഷേത്രം

കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം - പന്മന

ആംഗ്ലോ ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന ഗ്രാമം - തങ്കശ്ശേരി

 1911 ൽ സി. വി. കുഞ്ഞിരാമൻ കേരള കൗമുദി പ്രതം ആരംഭിച്ച സ്ഥലം - മയ്യനാട്

കേരളത്തിലെ ആദ്യ E.S.I (Employment State Insurance)മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് - പാരിപ്പിള്ളി

കടയ്ക്കൽ സ്റ്റാലിൻ, കടയ്ക്കൽഫ്രാങ്കോ എന്നറിയപ്പെടുന്നത്- രാഘവൻപിള്ള

 ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം - ചിതറ

കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകളുളള താലൂക്ക് കുന്നത്തൂർ

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ താലൂക്ക് - കുന്നത്തൂർ.

ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം - പന്മന.

ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് - നീണ്ടകര (നോർവെ സഹായം, 1953).


കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ - നീണ്ടകര

കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി - കൊട്ടാരക്കര.

കേരള സ്റ്റേറ്റ് ഇൻസ്മിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് - കൊട്ടാരക്കര. (2005)

വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനം - കൊട്ടാരക്കര.

കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ടത്

കൊട്ടാരക്കര.

വേണാട് രാജവംശത്തിന്റെ ആസ്ഥാനം കൊല്ലം.

കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചത് വേലുത്തമ്പിദളവ

ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് - സ്വാതിതിരുന്നാൾ

ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി - ചവറ.

കേരളാ മിനറൽസ് & മെറ്റൽസ് ചവറ.

 മാതാഅമൃതാനന്ദമയി മഠം - വള്ളിക്കാവ്.

ലോകത്തിലെ ഏറ്റവും നീളമുളള മുളകണ്ടെത്തിയ സ്ഥലം- പട്ടാഴി

ജില്ലയിലെ പ്രധാന കായലുകൾ ശാസ്താംകോട്ട കായൽ, അഷ്ടമുടി ക്കായൽ, ഇടവ, നടയറ, പരവൂർ

കായലുകളുടെ രാജ്ഞി 

ശാസ്താംകോട്ട കായൽ.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം - ശാസ്താംകോട്ട കായൽ.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ - അഷ്ടമുടിക്കായൽ.

 ജില്ലയിലെ പ്രധാനനദികൾ-അച്ചൻകോവിലാർ, ഇത്തിക്കരയാർ, കല്ലടയാർ, പളളിക്കലാർ.

 പരവൂർപൊഴി, റോസ്മല, ദർപ്പക്കുളം, കോട്ടുക്കൽ ഗുഹാക്ഷേത്രം, കുളത്തൂപ്പുഴ എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല.

Download Kollam District PDF

Time table for Prelims

You may like these posts