മലപ്പുറം ജില്ല പി എസ് സി ആവർത്തിക്കുന്ന ജില്ല

മലപ്പുറം ജില്ല പി എസ് സി ആവർത്തിക്കുന്നവ 



ജില്ല നിലവിൽ വന്നത് 1969 ജൂൺ 16.

വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ജില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ യുളള ജില്ല.

വളളുവനാട് രാജവംശത്തിന്റെ ആസ്ഥാനം.

 അങ്ങാടിപ്പുറത്തിന്റെ പഴയപേര് - വളളുവനാട്.

 മാമാങ്ക വേദിയായിരുന്ന സ്ഥലം തിരുനാവായ.

ആദ്യമായി മാമാങ്കം നടന്ന വർഷം- A.D.829.

അവസാനമായി മാങ്കം നടന്ന വർഷം 1755.

 12 വർഷത്തിലൊരിയ്ക്കലാണ് മാമാങ്കം നടന്നിരുന്നത്.

മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ് വളളുവകോനാതിരി.

തിരുമാന്ധാംകുന്ന് ക്ഷേത്രം - അങ്ങാടിപ്പുറം

വാവുൽമല സ്ഥിതിചെയ്യുന്നത് - മലപ്പുറം

പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലം - കീഴാ റ്റൂർ.

അലിഗഢ് സർവ്വകലാശാലയുടെ കേരളത്തിലെ ആസ്ഥാനം- പെരിന്തൽമണ്ണ.

കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാ നം -തേഞ്ഞിപ്പാലം (മലപ്പുറം). 

"ലിറ്റിൽ പ്രൊഫസർ' എന്ന പദ്ധതിക്ക് തുട ക്കം കുറിച്ച സർവകലാശാല - കാലിക്കറ്റ് സർവകലാശാല.

കേരളത്തിലെ ആദ്യ മലയാള സർവ്വകലാശാല -തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

മലയാള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസർ കെ.ജയകുമാർ.

 ഇ.എം.എസ്. ജനിച്ച സ്ഥലം ഏലംകുളം (പെരിന്തൽമണ്ണ (1909).

പി.സി.കുട്ടികൃഷ്ണൻ ഉറൂബ്, പി.സി. ഗോപാലൻ (നന്തനാർ) എന്നിവർ മലപ്പുറം ജില്ലക്കാരാണ്.

വളളത്തോളിന്റെ ജന്മസ്ഥലം പൊന്നാനിക്കടുത്ത് ദേശമംഗലത്താണ്.

ഇടശ്ശേരിയുടെ ജന്മനാട്. പൊന്നാനി.

ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് പൊന്നാനിയിൽ വെച്ച്.

പുതിയ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. മഞ്ചേരിയിൽ.

 മലപ്പുറം ജില്ലയിലെ ഏക തുറമുഖം- പൊന്നാനി.

കേരളത്തിലെ മെക്ക (ചെറിയ മെക്ക) എന്നി യപ്പെടുന്നത് - പൊന്നാനി.

സാമൂതിരിയുടെ നാവിക തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ പ്രധാനതാവളം പൊന്നാനി.

 ' മലബാർ സ്പെഷ്യൽ പോലീസിൻറ ആസ്ഥാനം മലപ്പുറം (1884)

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ വില്ലേജ് - ചമ്രവട്ടം,

സമ്പൂർണ്ണ കംപ്യൂട്ടർ സാക്ഷരതയ്ക്കുളള ആദ്യ അക്ഷയകേന്ദ്രം തുടങ്ങിയ ജില്ല.

കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ നാച്യുറൽ പാർക്ക് - നിലമ്പൂർ.

കേരളത്തിൽ ആദ്യമായി റബ്ബർകൃഷി ആരംഭിച്ചത് - നിലമ്പൂർ.

കേരളാ വുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം -നിലമ്പൂർ.

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സ്ത്രീധന നിരോധന പഞ്ചായത്ത് - നിലമ്പൂർ

കശുവണ്ടി ഗവേഷണകേന്ദ്രം-ആനക്കയം.

കോഴിക്കോട് അന്താരാഷ്ട്രാ വിമാനത്താവ ളം- കരിപ്പൂർ.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേ ക്കിൻ തോട്ടം- നിലമ്പൂർ (കനോലി പ്ലോട്ട്.

ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം -നിലമ്പൂർ.

 വാഗൺട്രാജഡിയുടെ സ്മാരകമായ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺഹാൾ - തിരൂർ.

എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് - തിരൂർ.

 ഇന്ത്യയിൽ ഗുണമേന്മയ്ക്കുള്ള ISO 9001 സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ മുനിസി പ്പാലിറ്റി-മലപ്പുറം

കേരളത്തിലെ ധന്വന്തരി ഗ്രാമം - കോട്ടയ്ക്കൽ

കേരളത്തിലെ ആദ്യ കാർഷിക എഞ്ചി നിയറിങ് കോളേജ് -കേളപ്പജി അഗ്രിക്കൾച്ചറൽ എഞ്ചിനിയറിങ് കോളേജ് (തവനൂർ)

സമ്പൂർണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിമയസഭാമണ്ഡലം - മങ്കട

പടിഞ്ഞാറേക്കര ബീച്ച്,കേരളാധീശ്വരപുരം ക്ഷേത്രം എന്നിവ മലപ്പുറം ജില്ലയിലാണ്.

സാക്ഷരതയുടെ ഭാഗമായി 'ജ്യാതിർഗമയ' എന്ന നാലാം ക്ലാസ് തുല്യതാപരീക്ഷാ പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ നഗരസഭ - നിലമ്പൂർ

 ജനസംഖ്യ കൂടിയ ഗ്രാമപഞ്ചായത്ത് . താനുർ

കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം - തിരൂർ

കേരളത്തിലെ ആദ്യ റെയിൽവെ ലൈൻ തിരൂർ ബേപ്പൂർ (1861 മാർച്ച് 12)

കോട്ടയ്ക്കലിന്റെ പഴയ പേര്- വെങ്കടകോട്ട.

ഇന്ത്യയിലെ ഏക ഗവൺമെന്റ് ആയുർവേദ മാനസിക രോഗാശുപതി. കോട്ടയ്ക്കൽ.

 പ്രമുഖ ആയുർവേദ ചികിത്സാകേന്ദ്രമായ കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത്.

പി.എസ്.വാര്യർ (1902). മേൽപ്പത്തൂർ


ഭട്ടതിരിപ്പാടിന്റെ സ്മാരകം എവിടെ - ചന്ദനക്കാവ് (തിരുനാവായ)

സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വപഞ്ചായത്ത് - പോത്തുകൽ (മലപ്പുറം)

 സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയായിരുന്നു. മലപ്പുറം.

ജലോത്സവത്തിന് പേരുകേട്ട ബിയ്യം കായൽ ജില്ലയിലെ പൊന്നാനിയിലാണ്.

സൈബീരിയൻ കൊക്കുകൾക്ക് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം ജില്ലയിലാണ്.

മാപ്പിളപാട്ടിന്റെ മഹാകവി എന്നറിയപ്പെടുന്ന മോയിൻകുട്ടി വൈദ്യരുടെ സ്മാരകം കൊണ്ടാട്ടി.

Download Malapuram District PDF


Palakkad Dist PDF


Eranakulam PDF


Thrissur-PSC PDF


Alappuzha pdf


Idukki-PSC-PDF


Kottayam PDF


Wayanad-PSC-PDF

You may like these posts