പ്രാചീന കേരളത്തിലെ വിദേശ സഞ്ചാരികൾ

PSC പരീകഷകളിലെ സഞ്ചാരികൾ


 സഞ്ചാരികൾ



പ്രാചീന കേരളത്തിലെ വിദേശ സഞ്ചാരികൾ


■ കേരളത്തെപ്പറ്റി പരാമര്‍ശിച്ച ആദ്യ വിദേശ സഞ്ചാരി - മെഗസ്തനീസ്‌

■ മെഗസ്തനീസ്‌ കേരളത്തെപ്പറ്റി പരാമര്‍ശിച്ച കൃതി - ഇന്‍ഡിക്ക

■ കേരളത്തെപ്പറ്റി ആദ്യം എഴുതിയ അറബി സഞ്ചാരികളില്‍ പ്രമുഖൻ - സുലൈമാൻ

■ ആരുടെ ഭരണകാലഘട്ടത്തിലാണ്‌ സുലൈമാന്‍ കേരളത്തില്‍ എത്തിയത്‌ - സ്ഥാണു രവിവര്‍മ്മ

■ സുലൈമാന്‍ കേരളം സന്ദര്‍ശിച്ച വര്‍ഷം - എ.ഡി. 851

■ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്ന്‌ കൊല്ലത്തെ വിശേഷിപ്പിച്ചതാര് - സുലൈമാൻ

■ മധ്യകാലത്ത്‌ കേരളം സന്ദര്‍ശിച്ച പേര്‍ഷ്യന്‍ സഞ്ചാരി - അല്‍ബറൂണി

■ കേരളത്തെ “മലബാര്‍" എന്ന്‌ ആദ്യം വിശേപ്പിച്ചതാര് - അല്‍ബറൂണി

■ മതപരിവര്‍ത്തനം ലക്ഷ്യമാക്കി കേരളത്തില്‍ എത്തിയ പേര്‍ഷ്യന്‍ സഞ്ചാരി - അബ്ദുള്‍ റസാക്ക്‌

■ കോഴിക്കോട്‌ ആറുതവണ സന്ദര്‍ശിച്ച മോറോക്കന്‍ സഞ്ചാരി - ഇബ്ന്‍ ബത്തൂത്ത

■ 'റിഹ്ല' ആരുടെ യാത്രാ വിവരണമാണ്‌ - ഇബ്ന്‍ ബത്തൂത്ത

■ കേരളത്തെ “ദുലൈബാര്‍' എന്നു വിശേഷിപ്പിച്ചതാര് - ഇബ്ന്‍ ബത്തൂത്ത

■ ആരുടെ ഭരണകാലഘട്ടത്തിലാണ്‌ ഇബ്ന്‍ ബത്തൂത്ത ഇന്ത്യയില്‍ എത്തിയത്‌ -
മുഹമ്മദ് ബിന്‍ തുഗ്ലക്ക്

■ 15 നൂറ്റാണ്ടിലെ കേരളത്തെപ്പറ്റി വിവരങ്ങള്‍ നല്‍കിയ ചൈനീസ്‌ സഞ്ചാരി - മഹ്വാൻ

■ കേരളത്തെപ്പറ്റി പരാമര്‍ശിച്ച ആദൃ ചൈനീസ്‌ ഗ്രന്ഥകാരന്‍ - ചൗജുക്വ

■ ഏഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയ ചൈനീസ്‌ സഞ്ചാരി - ഹുയാൻസാങ്

■ കേരളത്തിലെ ചാവേർപ്പടയെപ്പറ്റി ആദ്യം പരാമർശിച്ച സഞ്ചാരി - അബു സെയ്ദ്

■ കേരളം സന്ദർശിച്ച പ്രധാനപ്പെട്ട ഇറ്റാലിയൻ സഞ്ചാരി - നിക്കോള കോണ്ടി

■ കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി - ജോർദനസ്

You may like these posts