Current affairs daily April 1-8

Current affairs daily April 1-8


United Against Corona : Express through Art എന്ന Competition ആരംഭിച്ച സ്ഥാപനം - ICCR (Indian Council for Cultural Relations)

ലോക്ക് ഡൗൺ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ - Stranded in India

 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് e-pass നൽകുന്നതിനായി PRAGYAAM app ആരംഭിച്ച സംസ്ഥാനം - ജാർഖണ്ഡ്

 Sundaram Home Finance ന്ടെ പുതിയ  MD - ലക്ഷ്മി നാരായൺ

ലോക്ക് ഡൗണിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി 'Modi Kitchen' ആരംഭിച്ച സംസ്ഥാനം - തമിഴ്‌നാട് (കോയമ്പത്തൂർ)

Self Declaration Covid 19 App ആരംഭിച്ച സംസ്ഥാനം - നാഗാലാ‌ൻഡ്

കേരളത്തിൽ Rice Technology Park നിലവിൽ വരുന്ന ജില്ല - പാലക്കാട് (കഞ്ചിക്കോട്)

ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിൻടെ എത്രാമത് വാർഷികമാണ് 2020-ൽ ആഘോഷിക്കുന്നത് - 70-ആംത്

 Corona Studies Series Books ആരംഭിച്ച സ്ഥാപനം - NBT (National Book Trust)

2020 മാർച്ചിൽ അന്തരിച്ച മുൻ ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ് - Philip Anderson (USA)

 2020 മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ് - ഗീത റാംജി 



കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ Comprehensive Corona Virus (Covid 19) Tracking App - Aarogya Setu

 Corona Care എന്നപേരിൽ ഇന്ത്യയിലാദ്യമായി Covid-19 hospitalisation insurance policy ആരംഭിച്ച കമ്പനി - PhonePe

 2019-20 കാലയളവിൽ 431 ലോക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി - ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി (വെസ്റ്റ് ബംഗാൾ)

നഗര ഗ്രാമ പ്രദേശങ്ങളിലെ നിർധനരായ 25 ലക്ഷം ആളുകൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുന്നതിന് Navaratnalu-Pedalandariki Illu (House for all poor) പദ്ധതി ആരംഭിച്ച സംസ്ഥാനം -  ആന്ധ്രാപ്രദേശ്

കേരളത്തിലാദ്യമായി Covid-19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല - മലപ്പുറം

ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗ ശേഷി പ്രകാശിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി - അക്ഷര വൃക്ഷം

 ഇന്ത്യയിലാദ്യമായി ISO -അംഗീകാരം ലഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം - Straight Forward (കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം)

 2020 ഏപ്രിൽ 1-ന് Insurance Regulatory and Development Authority of India (IRDAI) ആരംഭിച്ച Standard Health Insurance Policy - Arogya Sanjeevani

 Covid 19 വ്യാപനത്തെ തുടർന്ന് 2020-ലെ വിംബിൾഡൺ, ഗ്ലാസ്‌ഗോ വേദിയായ COP 26 സമ്മിറ്റ് എന്നിവ 2021 ലേക്ക് മാറ്റി.

2020 ഏപ്രിലിൽ അന്തരിച്ച ക്രിക്കറ്റിലെ ഡക്ക് വർത്ത് ലൂയിസ് നിയമത്തിന്ടെ (മഴ നിയമം) ഉപജ്ഞാതാക്കളിലൊരാളായ വ്യക്തി - ടോണി ലൂയിസ്

 ഇ. വി. കൃഷ്ണപിള്ള സാഹിത്യ പുരസ്കാരം
• 2020- ലെ ഇ. വി. കൃഷ്ണപിള്ള സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി → കെ. സജീവ് കുമാർ (കവിതാ സമാഹാരം : അലിഞ്ഞലിഞ്ഞ്) .



ലോക്ക് ഡൗൺ പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ - കെ.എം.എബ്രഹാം (മുൻ ചീഫ് സെക്രട്ടറി)

 2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിൻടെ വേദി - ചൈന

 UNICEF -മായി സഹകരിച്ച്, ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി Creative Skill Competition programme ആയ 'Mo Prativa' (My Talent) ആരംഭിച്ച സംസ്ഥാനം - ഒഡീഷ

 Covid 19 വ്യാപനത്തിനെതിരെ 'Corona Watch' മൊബൈൽ ആപ്പ്ളികേഷൻ ആരംഭിച്ച സംസ്ഥാനം - കർണാടക

 Covid 19 രോഗലക്ഷണങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 'Active Case Finding Campaign' ആരംഭിച്ച സംസ്ഥാനം -  ഹിമാചൽ പ്രദേശ്


Covid 19 -നെതിരെ പോരാടുന്നതിനായി 'National Cadet Corps' ആരംഭിച്ച ദൗത്യം - Excercise NCC Yogdan

2020-ലെ World Autism Awareness Day (മാർച്ച് 28) ന്ടെ പ്രമേയം - The Transition to Adulthood

മാലിദ്വീപ് ഗവണ്മെന്റ്ന് Covid 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം - Operation Sanjeevani

Covid 19 നേരിടുന്നതിനായി ലോകബാങ്ക് ഇന്ത്യയ്ക്ക് അനുവദിച്ച എമെർജെൻസി ഫണ്ട് - 1 ബില്യൺ ഡോളർ

2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ - Bill Withers

 Covid 19 ബാധിച്ച് അന്തരിച്ച രാജകുടുംബത്തിലെ ആദ്യ വ്യക്തി - മരിയ തെരേസ (സ്പെയിൻ)

 2022ൽ ചൈനയിലെ ഹാങ്ഷു (Hangzhou) വിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ

 കോങ് കോങ് (Congcong)
ലിയാൻ ലിയാൻ (Lianlian)
ചെൻ ചെൻ (Chenchen) എന്നീ പേരുകളുള്ള മൂന്ന് റോബോട്ടുകൾ

 2020ലെ ഐക്യരാഷ്ട്ര സഭ കാലാവസ്ഥ വ്യതിയാന ഉച്ചകോടി മാറ്റിവെച്ചു

 കൊറോണ വൈറസ് രോഗ (കോവിഡ് 19) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടക്കാനിരുന്ന യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (UN Climate Change Conference 2020) മാറ്റിവച്ചു.

 നവംബർ 9 മുതൽ 19 വരെയാണ് യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടി ഗ്ലാസ്ഗോയിൽ നടത്താൻ നിശ്ചയിച്ചിരുന്നത്


 2022-ലെ ഏഷ്യൻ ഗെയിംസിൻടെ ഭാഗ്യ ചിഹ്നങ്ങൾ - Congcong, Lianlia, Chenchen (വേദി - ചൈന)

 കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച Low cost energy efficient ventilator - JEEVAN

 Covid-19 നെതിരെ പോരാടുന്നതിനായി Association of Civil Servants ന്ടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം - CARUNA (Civil Services Associations Reach to Support Natural Disasters)

Skoll Award for Social Entrepreneurship 2020 നേടിയ ഇന്ത്യൻ Non-Profit Organisation(NPO) - ARMMAN

 Covid -19 നെ പറ്റിയുള്ള വ്യാജ വാർത്തകൾ തടയുന്നതിനായി Press Information Bureau (PIB) ആരംഭിച്ച Daily Bulletin - Covid-19 Fact Check Unit (FCU)

ഇന്ത്യയിലെ ആദ്യ Home screening test kit for Covid -19 വികസിപ്പിച്ച സ്ഥാപനം - Bione (ആസ്ഥാനം - ബംഗളൂരു)

Covid -19 ബാധിതരെ പരിചരിക്കുന്നതിനായി IIT Roorkee, AIIMS -മായി ചേർന്ന് വികസിപ്പിച്ച low cost portable ventilator - Prana-Vayu

 Covid-19 -നെ നേരിടുന്നതിനായി Department of Science and Technology (DST) ആരംഭിച്ച rapid response centre - CAWACH (Centre for Augmenting War with Covid-19 Health Crisis)

Covid-19 നെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച Online Hackathon - Hack the Crisis - India

 Covid-19 വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി '#Stay Home India With Books' സംരംഭം ആരംഭിച്ച സ്ഥാപനം - National Book Trust (NBT)


UK -യിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ് - Keir Starmer

ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്പ്ളികേഷൻ - റോഡ് വിജിൽ

Covid -19 ന്ടെ പരിശോധനയും, ചികിത്സയും കേന്ദ്ര സർക്കാരിന്ടെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ സൗജന്യമാക്കി.

 Covid-19 ന്ടെ  പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മലയാള എഴുത്തുകാരുടെ  പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി - പുസ്തകചങ്ങാതി

ഇന്ത്യ വേദിയായിരുന്ന FIFA U-17 Women's World Cup, Covid-19 വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചു.

Covid -19 ന്ടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തിരിച്ചെത്തി, 14 ദിവസത്തെ Home Quarantine -ൽ കഴിയുന്നവർക്ക് 15000 രൂപ പ്രഖ്യാപിച്ച സംസ്ഥാനം - ഒഡീഷ

 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാളി സംഗീത സംവിധായകൻ - എം.കെ.അർജുനൻ

ബാങ്ക് ലയനം
2020 ഏപ്രിൽ 1 ന് ലയനം നടന്ന ബാങ്കുകൾ 

 Oriental Bank of Commerce + United Bank of India = Punjab National Bank

Syndicate Bank - Canara Bank

Andhra Bank + Corporation Bank - Union Bank of India

Allahabad Bank -  Indian Bank

പ്രസ്തുത ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച കേന്ദ്ര ധനകാര്യ മന്ത്രി - നിർമ്മല സീതാരാമൻ

 ഇന്ത്യയിൽ  നിലവിലുള്ള പൊതുമേഖലാ ബാങ്കുകളുടെ എണ്ണം - 12

You may like these posts