Facts About Union Budget 2026

  


നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ചതോടെ ഇനി വില കുറയുന്നവയും കൂടുന്നവയും എന്തൊക്കെ ആണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചില ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വിലക്കുറവും മറ്റു ചിലതിന് വിലവർധനവും ഇനി പ്രാബല്യത്തിൽ വരും. കാൻസർ, പ്രമേഹ മരുന്നുകൾ ഉൾപ്പെടെയുള്ളവ വില കുറയുന്ന വസ്തുക്കളുടെ പട്ടികയിലുണ്ട്. വില കൂടുന്നുവയും കുറയുന്നവയും അറിയാം.

Budget 2026 Cheaper and Costlier

ബജറ്റ് 2026, വില കൂടുന്നവയും കുറയുന്നവയും അറിയാം(ഫോട്ടോസ്- Samayam Malayalam)

വില കുറയുന്നവ

കാൻസർ മരുന്നുകൾ

പ്രമേഹ മരുന്നുകൾ

മൊബൈൽ ഫോണുകൾ

ഇലക്ട്രിക് വാഹന (EV) ബാറ്ററികൾ

സോളാർ പാനലുകൾ

തുകൽ ഉൽപ്പന്നങ്ങൾ (ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയ ലെതർ ഉത്പന്നങ്ങൾ)

മൈക്രോവേവ് ഓവനുകൾ

കായിക ഉപകരണങ്ങൾ

വില കൂടുന്നവ

മദ്യം

സിഗരറ്റ്

ആഡംബര വസ്തുക്കൾ

ബെംഗളൂരു - ചെന്നൈ ഉൾപ്പെടെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി; കേരളത്തിന് അതിവേഗ റെയിൽ ഇല്ല

വിദേശ വിനോദസഞ്ചാര പാക്കേജുകൾ, ഊർജ്ജ പരിവർത്തന ഉപകരണങ്ങൾ, സൗരോർജ്ജ ഗ്ലാസ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, അപൂർവ രോഗങ്ങൾക്കും കാൻസറിനും വേണ്ടിയുള്ള മരുന്നുകൾ എന്നിവയുടെ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ കുറച്ചതും ഒഴിവാക്കിയതും വിലക്കുറവിന് കാരണമാകും.

വിദേശ വിനോദസഞ്ചാര പാക്കേജുകൾക്ക് നിലവിൽ 5% മുതൽ 20% വരെ ഈടാക്കിയിരുന്ന ടാക്സ് കളക്ഷൻ അറ്റ് സോഴ്സ് (TCS) നിരക്ക് 2% ആയി കുറച്ചത് വിദേശ യാത്രകൾ കൂടുതൽ ലാഭകരമാക്കും. വിദേശത്ത് വിദ്യാഭ്യാസം നേടുന്നവർക്ക് ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ ടിഡിഎസ് നിരക്ക് കുറച്ചതും ആശ്വാസകരമാണ്. ഇറക്കുമതി ചെയ്യുന്ന മദ്യത്തിനും ചില ധാതുക്കൾക്കും ഇറക്കുമതി തീരുവ 5% ൽ നിന്ന് 2% ആയി കുറച്ചിട്ടുണ്ട്. ഷൂ നിർമ്മാണത്തിനുള്ള അപ്പർ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഒഴിവാക്കിയിട്ടുണ്ട്.

അപൂർവ രോഗങ്ങൾക്കും കാൻസറിനും വേണ്ടിയുള്ള മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് തീരുവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളുടെ ഇറക്കുമതിക്കും കസ്റ്റംസ് തീരുവയില്ല. ആണവ പദ്ധതികൾക്കായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.

കോക്കനട്ട് പ്രൊമോഷൻ സ്കീം; നാളികേര കർഷകർക്ക് ആശ്വാസമായി ബജറ്റ് പ്രഖ്യാപനം

എന്നാൽ, ചില കാര്യങ്ങൾക്ക് വില വർധനവും ഉണ്ടാകും. ആദായ നികുതി റിട്ടേണുകളിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴ ഇരട്ടിയാക്കി. നികുതി തുകയുടെ 100 % വരെ പിഴയായി ഈടാക്കാം. കൈവശമുള്ള ജംഗമ വസ്തുക്കളെക്കുറിച്ച് വെളിപ്പെടുത്താതിരുന്നാൽ പിഴ നൽകേണ്ടി വരും. ഓഹരി വിപണിയിലെ ഓപ്ഷനുകൾ, ഫ്യൂച്ചേഴ്സ് തുടങ്ങിയ ഡെറിവേറ്റീവ് ഇടപാടുകൾക്ക് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) 0.02% ൽ നിന്ന് 0.05% ആയി ഉയർത്തിയിട്ടുണ്ട്. ഇത് ഓഹരി വിപണിയിലെ ഇടപാടുകൾക്ക് ചെലവേറിയതാക്കും.

Click To Download Union Budget Speech PDF

Click To Download Union Budget Speech Synopsis 

You may like these posts