Driver Recruitment 2021
എൻസിസി / സൈനിക് വെൽഫെയർ ഡിപ്പാർട്ട്മെൻറ്-ലേക്ക് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ കഴിഞ്ഞശേഷം അപേക്ഷകൾ സമർപ്പിക്കുക.
എസ്.സി വിഭാഗത്തിൽപ്പെട്ട എക്സ് സർവീസ്മെൻ ആയിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഡ്രൈവർ ഗ്രേഡ് തസ്തികയിൽ എറണാകുളം ജില്ലയിൽ രണ്ട് ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 41,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സ് മുതൽ 44 വയസ്സ് വരെയാണ് പ്രായപരിധി. മലയാളം/തമിഴ്/കന്നട ഏതെങ്കിലും സാക്ഷരത ഉള്ളവർക്കും ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള എക്സ് സർവീസ് മെൻ ആയിട്ടുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്
നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18, 2021.
Post a Comment