28 തസ്തികകളിലേക്ക് പിഎസ്‍‌സി വിജ്ഞാപനം


28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാന്‍ പിഎസ്‍‌സി തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നടത്താനും പിഎസ് സി യോ​ഗത്തില്‍ തീരുമാനമായി.


വിജ്ഞാപനമിറക്കുന്ന തസ്തികകള്‍:


ജനറല്‍, സംസ്ഥാനതലം: ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ ഇന്‍ നിയോനറ്റോളജി, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോതെറപ്പി ), മില്‍മയില്‍ ഡപ്യൂട്ടി എന്‍ജിനീയര്‍ (സിവില്‍) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എന്‍ജിനീയര്‍ (മെക്കാനിക്കല്‍) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി, പോള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷനില്‍ മാര്‍ക്കറ്റിങ് സൂപ്പര്‍വൈസര്‍, കേരള അഗ്രോ മെഷിനറിയില്‍ വര്‍ക് അസിസ്റ്റന്റ്.

ജനറല്‍, ജില്ലാതലം: കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മോട്ടര്‍ മെക്കാനിക്.


എന്‍സിഎ- സംസ്ഥാനതലം: അസി.പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (വിശ്വകര്‍മ), അസി.പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ (മുസ്‌ലിം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ പഞ്ചകര്‍മ (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ റേഡിയോ ഡയഗ്നോസിസ് (ഈഴവ/ തീയ /ബില്ലവ), അസി.പ്രഫസര്‍ ഇന്‍ കാര്‍ഡിയോളജി (വിശ്വകര്‍മ,പട്ടികജാതി),അസി.പ്രഫസര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (ഈഴവ/ബില്ലവ/തീയ, ഹിന്ദു നാടാര്‍), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ മേറ്റ് (മൈന്‍സ്-പട്ടികജാതി) അസി.പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ (ഹിന്ദു നാടാര്‍, വിശ്വകര്‍മ), അസി. പ്രഫസര്‍ ഇന്‍ അനസ്തീസിയോളജി (മുസ്‌ലിം), അസി.പ്രഫസര്‍ ഇന്‍ ഫിസിയോളജി (ഈഴവ, വിശ്വകര്‍മ,പട്ടികവര്‍ഗം), അസി.പ്രഫസര്‍ ഇന്‍ ഫിസിയോളജി (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ ന്യൂറോളജി (മുസ്‌ലിം, ധീവര), .


എന്‍സിഎ- ജില്ലാതലം: എറണാകുളം ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്‌ഡിവി- പട്ടികജാതി-വിമുക്തഭടന്‍മാര്‍).തിരുവനന്തപുരം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 ( മുസ്‌ലിം)


You may like these posts