കേരള ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് നിരവധി താത്കാലിക ഒഴിവുകൾ
font-size: medium;"> അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.gasckonkondotty.ac.in എന്ന സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോറം പൂരിപ്പിച്ചതിന് ശേഷം അസല്‍ രേഖകകള്‍ സഹിതം താഴെ പറയുന്ന സമയ ക്രമത്തില്‍ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 27 – ടൂറിസം (രാവിലെ 10 മുതല്‍ 11 വരെ), ഹോട്ടല്‍ മാനേജ്മെന്റ് (11 – 12), ഫ്രഞ്ച് (12 – 12.30), മെയ് 28- കമ്പ്യൂട്ടര്‍ സയന്‍സ് (10 – 11), സ്റ്റാറ്റിസ്റ്റിക്സ് (11 – 12), അറബിക് (2 – 3.30). വിവരങ്ങള്‍ക്ക് 7907266823.
ഓഫീസ് സെക്രട്ടറി നിയമനം
ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നു. യോഗ്യത :ബിരുദം ,കമ്പ്യൂട്ടര്‍ പരിജ്ഞാനം , ഓഫീസ് മാനേജ്മെന്റില്‍ (ആരോഗ്യവകുപ്പ് ) അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. പ്രായപരിധി 2020 ഏപ്രില്‍ 1 ന് 40 വയസ്സ് കവിയരുത്. ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്). ഉദ്യോര്‍ഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 30 ന് വൈകീട്ട് 5 ന് മുമ്പായി dpmwyndhr@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍. 04936 202771.
സ്റ്റാഫ് നഴ്‌സ് നിയമനം
മലപ്പുറം താലൂക്ക് ഗവ. ആശുപത്രിയില്‍ നഗരസഭാ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. നഴ്‌സിംഗ്/ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം – 1,100 രൂപ. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം മെയ് 26ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി lsthqhmpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734866, 9961484911.
ഡൊമി സിലിയറി കെയർ സെന്ററുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നെൻമേനി ഗ്രാമ പഞ്ചായത്തിലെ ഡൊമി സിലിയറി കെയർ സെന്ററുകളിലേക്കും, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയ്ൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത സ്റ്റാഫ് നഴ്സ് – കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ബി .എസ് .സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് , മിഡ് വൈഫറി കോഴ്സ് ക്ലീനിംഗ് സ്റ്റാഫ് – 50 വയസ്സിൽ കവിയാത്ത കായിക ക്ഷമതയുള്ളവർ. പഞ്ചായത്തിൽ സ്ഥിര താമസമുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഫോൺ 04936 267310.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് കോരുത്തോട് പി.എച്ച്.സി യിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. പ്രായപരിധി 40. അപേക്ഷ മെയ് 21 മുതൽ 27 വരെ പി.എച്ച്.സി യിൽ നേരിട്ടും phckoruthode@gmail.com എന്ന ഇ മെയിൽ വിലാസത്തിലും സ്വീകരിക്കും.
സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40 നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങള്‍ക്കും wcdpta@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-0468 2966649
ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ ഒഴിവ്
ഉപ്പുതറ സി.എച്ച്.സിയില്‍ സായാഹ്ന ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ (ഒരു ഒഴിവ് വീതം) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് മെയ് 26 ഉച്ചയ്ക്ക് 2 മണിക്ക് ഈ സ്ഥാപനത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഫോണ്‍- 04869 244019
അധ്യാപക ഒഴിവ്
തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്ക് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം trithalacollege@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ മെയ് 26 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടുകൂടി എം.എ (ഇംഗ്ലീഷ്) ബിരുദമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ lbt.ac.in ലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ: 9400475802
സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഈ മാസം 18 ന് മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു
ട്രോളിംഗ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലായ് 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20-നും 45 -നും മദ്ധ്യേ പ്രായമുളളവരുമായിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ മെയ് 25 -ന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാം ഫോണ്‍ : 0495 2414074,
ഇ മെയില്‍ : adfbeypore@gmail.കമ്പനി
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ യോഗ്യതയോ പാസായിട്ടുളളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900
Post a Comment