പി എസ് സി 10 തരം prelims പരീക്ഷയുമായി ബന്ധപെട്ടു പി എസ് സി സെന്റർ മാറ്റുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കി കേരള പി എസ് സി. ഇതു മൂലം ഉദ്യോഗാർഥികൾക്ക് അവർക്ക് ഏറ്റവും അടുത്ത് തന്നെ ഉള്ള സെന്റർ തിരഞ്ഞു എടുക്കാവുന്നതാണ്. താഴെ തന്നിട്ടുള്ളതാണ് കത്തിലെ പ്രസക്ത ഭാഗം.
PSC പരീക്ഷകളുടെ Centre Change നുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ, ഫോൺ നമ്പർ സഹിതം പരീക്ഷയ്ക്ക് 5 ദിവസം മുൻപ് jointce.psc@kerala.gov.in എന്ന E.Mail ID യിൽ ലഭിക്കേണ്ടതാണ്. അല്ലാത്തവ പരിഗണിക്കുന്നതല്ല.
ഇന്നലെ പി എസ് സി പ്രഖ്യാപിച്ച മൂന്നും നാലും ഘട്ടത്തെ കുറിച്ചുള്ള അറിയിപ്പ്
പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ 20.02.2021 ൽ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷ 25.02.2021 രണ്ടാം ഘട്ട പരീക്ഷ എന്നിവയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് 10.02.2021 മുതൽ profile ൽ ലഭ്യമാക്കിയിട്ടുണ്ട്.
06.03.2021 (മൂന്നാം ഘട്ടം), 13.03.2021 (നാലാം ഘട്ടം) എന്നി പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് 12.02.2021 മുതൽ ലഭ്യമാകുന്നതാണ്.
Post a comment