പി എസ് സി ഹാൾ ടിക്കറ്റ് വരുന്നില്ല കാരണം വ്യക്തമാക്കി പി എസ് സിഫെബ്രുവരി 20 ന് പരീക്ഷ ഉള്ളവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഇന്ന് ലഭിക്കുന്നതാണ്. അവർക്ക് മാത്രമായിരിക്കും അഡ്മിഷൻ ടിക്കറ്റ് ഇന്ന് ലഭിക്കാൻ സാധ്യത കൂടുതൽ. 


അതിന് ശേഷം പരീക്ഷ ഉള്ളവർക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കാൻ 3, 4 ദിവസങ്ങൾ എടുക്കാൻ സാധ്യത ഉണ്ട്.


കാരണം 16 ലക്ഷം പേർക്കും ഒരുമിച്ചു അഡ്മിഷൻ ടിക്കറ്റ് തന്നാൽ PSC Site ബ്ലോക്ക്‌ ആകുകയും  ആർക്കും ഡൗൺലോഡ് ചെയ്യാൻ പറ്റാത്ത അവസ്ഥ വരികയും ചെയ്യും.


നിങ്ങൾക്ക് അഡ്മിഷൻ ടിക്കറ്റ് available ആണെങ്കിൽ നിങ്ങളുടെ ഫോൺ നമ്പറിലേക്കും അതുപോലെ ഇമെയിൽ ലേക്കും PSC യുടെ മെസ്സേജ് ലഭിക്കുന്നതാണ്. അതിന് പുറമെ ഇടക്ക് മൊബൈൽ വഴി നിങ്ങൾക്കും അഡ്മിഷൻ ടിക്കറ്റ് വന്നോ എന്ന് കയറി നോക്കാവുന്നതാണ്. 


ഓർക്കുക അഡ്മിഷൻ ടിക്കറ്റ് വന്നില്ല എന്ന് കരുതി ആരും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. ആദ്യം പരീക്ഷ ഉള്ളവർക്കായിരിക്കും ഇന്ന് അഡ്മിഷൻ ടിക്കറ്റ് ലഭിക്കാൻ സാധ്യത... 

You may like these posts