കോഴിക്കോട് ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
കോഴിക്കോട് ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ
ജില്ല നിലവിൽ വന്നത് 1957 ജനുവരി 1.
കോഴിക്കോട് രാജവംശം നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നു.
കേരളത്തിലെ ഏററവും ജനസംഖ്യ കൂടിയ താലൂക്ക് - കോഴിക്കോട്.
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല.
കേരളത്തിലെ ആദ്യത്തെ ശില്പനഗരം.
കേരളത്തിലെ ആദ്യത്തെ മാലിന്യമുക്ത നഗരം.
വിശപ്പു രഹിതനഗരം പദ്ധതി നടപ്പിലാക്കിയ ജില്ല.
പ്ലാസ്റ്റിക് വിമുക്ത ജില്ല.
കേരളത്തിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്ന ജില്ല.
സമ്പൂർണ്ണ കോള വിമുക്ത ജില്ല.
കർഷകരുടെ എണ്ണം കുറവുളള ജില്ല.
വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല.
വാസ്കോഡഗാമ ആദ്യമായി കപ്പലിറങ്ങിയത് കാപ്പാട് (1498).
വാസ്കോഡഗാമ വന്ന കപ്പലിന്റെ പേര് - സെൻറ് ഗ്രബിയേൽ.
വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് മാനുവൽ രാജാവ്.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനമായിരുന്നു കോഴിക്കോട്.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ | ഇരുമ്പ് നിക്ഷേപം ഉളള ജില്ല.
കല്ലായി പുഴയുടെ തീരം തടി വ്യവസായ ത്തിന് പേരുകേട്ടതാണ്.
ഉരു എന്നറിയപ്പെടുന്ന വമ്പൻ മരക്കപ്പലുകൾ നിർമ്മിക്കുന്നതിന് പ്രസിദ്ധമാണ് ബേപ്പൂർ.
രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ - കോഴിക്കോട് (1973).
മൊബൈൽ ഫോൺ സന്ദേശങ്ങൾ വഴി സർക്കാർ സേവനം ജനങ്ങളിലെത്തിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ച കേരളത്തിലെ ആദ്യ കലക്ടറേറ്റ്.
പി.ടി. ഉഷയുടെ ജന്മസ്ഥലം - പയ്യോളി.
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് -പി.ടി. ഉഷ
തച്ചോളി ഒതേനന്റെ ജന്മസ്ഥലം - വടകര.
വടക്കൻ പാട്ടുകളിൽ പറയപ്പെടുന്ന കടത്തനാട് കോഴിക്കോട് ജില്ലയിലാണ്.
ദേശീയ നേതാക്കളുടെ സ്മരണക്കായി വൃക്ഷ ത്തോട്ടമുള്ള സ്ഥലം - പെരുവണ്ണാമൂഴി.
രേവതി പട്ടത്താനം നടക്കുന്നത്. കോഴിക്കോട് തളിക്ഷേത്രത്തിൽ.
ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് എവിടെയാണ് - കൊയിലാണ്ടി.
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി. കുററ്യാടി.
കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴി ക്കോട്ടെ കടപ്പുറം- കൊളാവി.
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ - വൈക്കം മുഹമ്മദ് ബഷീർ.
സാമൂതിരിയുടെ ആസ്ഥാനമായിരുന്നു കോഴിക്കോട്.
സത്യത്തിന്റെ തുറമുഖം എന്നു വിശേഷി പ്പിക്കുന്നത് - കോഴിക്കോട് തുറമുഖം,
എസ്.കെ. പൊറ്റക്കാടിന്റെ 'ഒരു തെരുവിന്റെ കഥയ്ക്ക് പശ്ചാത്തലമായ മിഠായിത്തെരുവ് ജില്ലയിലാണ്.
മിഠായിത്തെരുവിന് അഭിമുഖമായി എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
കുറ്റിച്ചിറ മിസ്കാൽ പളളി, അഞ്ഞൂറുവർഷ ത്തോളം പഴക്കമുളള റോമൻ മാതൃകയിൽ പണിത ക്രിസ്ത്യൻ ദേവാലയമായ ദേവമാതാ പളളി എന്നിവ കോഴിക്കോട് ജില്ലയിലാണ്.
പഴശ്ശിരാജാ മ്യൂസിയം ഈസ്റ്റ് ഹില്ലിലാണ് സ്ഥിതിചെയ്യുന്നത്.
രാജ്യത്തെ ആദ്യ ജല മ്യൂസിയം - പെരിങ്ങലം (കുന്ദമംഗലം)
കേരളത്തിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോടാണ്.
കേരളത്തിലെ ആദ്യ വനിതാ മേയർ - ഹൈമവതി തായാട്ട് (കോഴിക്കോട് മേയർ)
ഇന്ത്യൻ സ്പ്രിന്റ് റാണി - പി. ടി. ഉഷ
പ്രാചീനകാലത്ത് "പന്തലായനി കൊല്ലം' എന്നറിയപ്പെട്ടിരുന്നത് - കൊയിലാണ്ടി.
ഇന്ത്യയിൽ ആദ്യമായി ജലത്തിന്റെ ഗുണമേന്മ തിരിച്ചറിയാൻ വാട്ടർ കാർഡ് ഏർപ്പെടുത്തിയ സ്ഥലം - കുന്ദമംഗലം
കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം കൂളിമാട്
ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ യുദ്ധക്കപ്പൽ രൂപകല്പനാകേന്ദ്രം - ചാലിയം.
ആദ്യ സമ്പൂർണ ഖാദിഗ്രാമം - ബാലുശ്ശേരി
ഇന്ത്യയിലെ ആദ്യ വാണിജ്യ മ്യൂസിയം കുന്ദമംഗലം
കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പ ന്റെ ജന്മനാട് - മൂടാടി.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവേദി - തുഷാര ഗിരി
കൃഷ്ണമേനോൻ ആർട്ട്ഗാലറി കോഴിക്കോട് ജില്ലയിലാണ്
മാഞ്ചിറ കോഴിക്കോടിന്റെ ഹൃദയഭാഗത്താണ്.
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധി പ്പിക്കുന്ന ചുരമാണ് വയനാട് ചു ം.
മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി ജില്ലയിലെ ചാലിയാറിന്റെ തീരത്താണ്.
തുഷാരഗിരി, കടലുണ്ടി, പെരുവണ്ണാമുഴി എന്നിവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്
. ഓട് വ്യവസായത്തിന് പേരുകേട്ട ഫറോക്ക് കോഴിക്കോട് ജില്ലയിലാണ്.
റീജിയണൽ എൻജിനീയറിംങ് കോളേജ് (NITC) കോഴിക്കോടാണ്.
ഇൻഡ്യൻ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടാണ്.
മലബാർ സ്പിന്നിംഗ് ആന്റ് വീവിംങ്ങ് മിൽസ് - കോഴിക്കോട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആസ്ഥാനം - കോഴിക്കോട്.
സുഗന്ധവിള ഗവേഷണ കേന്ദ്രം - കുറ്റ്യാടി.
കേരളാ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന്റെ ആസ്ഥാനം - കോഴിക്കോട്.
Post a Comment