പത്തനംതിട്ട കേരള പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

പത്തനംതിട്ട കേരള പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ 



ജില്ല നിലവിൽ വന്നത് 1982 നവംബർ 1.

പതിമൂന്നാമതായി രൂപം കൊണ്ട് ജില്ല.

സംസ്ഥാനത്ത് സാക്ഷരതയിൽ ഒന്നാംസ്ഥാന ത്ത് നിൽക്കുന്ന ജില്ല.

ജില്ലയുടെ സാംസ്കാരിക തലസ്ഥാനം - ആറന്മുള.

കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് - മല്ലപ്പളളി.

ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്തത് . കെ. കെ. നായർ.

ഇന്ത്യയിൽ ആദ്യമായി പൂജ്യം ജനസംഖ്യാ വളർച്ചാനിരക്ക് കൈവരിച്ച ജില്ല.

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറവുള്ള സ്ഥലം.

പടയണി എന്ന കലാരൂപത്തിനു പേരുകേട്ട സ്ഥലം കടമ്മനിട്ട. -

AD 52 ൽ സെൻറ് തോമസിനാൽ നിർമിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നിരണം പളളി പത്തനംതിട്ട ജില്ലയിലാണ്.

കേരളത്തിലെ ഏക താറാവു വളർത്തൽ കേന്ദ്രമായ നിരണം പത്തനംതിട്ടയിലാണ്.

പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല.

ലോഹക്കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന ആറന്മുള കണ്ണാടിക്ക് പ്രസിദ്ധമായ ജില്ല.

 വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി പത്തനംതിട്ട ജില്ലയിലാണ്.

വേലുത്തമ്പി സ്മാരകം മണ്ണടി

ചെങ്ങറ ഭൂസമരം നടന്ന ജില്ല (793 ദിവസം നേതൃത്വം ളാഹ ഗോപാലൻ).

പത്തനംതിട്ട ജില്ലയിലെ ഒരേയൊരു റെയിൽ വേസ്റ്റേഷൻ - തിരുവല്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് - പമ്പാനദി.

ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങളുളള ജില്ല.

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവൻഷൻ നടക്കുന്നത് പമ്പയുടെ തീരത്താണ്.

ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത് - ചെറുകോൽപ്പുഴയുടെ തീരത്ത്.

ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ശബരിമല മകരവിളക്ക്.

സീസണിൽ ഏറ്റവും കൂടുതൽ വരുമാനമുളള തീർത്ഥാടന കേന്ദ്രമായ ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേതം പത്തനംതിട്ട ജില്ലയിലാണ്

ശബരിമലയിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദേവസ്വം ബോർഡ് നടപ്പിലാക്കിയ ശുചീകരണ പദ്ധതി - പുണ്യം പൂങ്കാവനം.

 കേന്ദ്ര ഹരിത  ട്രൈബ്യണൽ പാരിസ്ഥിതിക അനുമതി നിഷേധിച്ച വിമാനത്താവളം - ആറൻമുള വിമാനത്താവളം.

മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രം കോന്നി.

പത്തനംതിട്ട ജില്ലയിലെ ഏക ഹിൽ സ്റ്റേഷൻ - ചരൽകുന്ന്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ആർട്സ് ആൻഡ് ഫോക്ലോർ - മണ്ണടി

കേരളത്തിലെ ഏക പക്ഷിരോഗ നിർണയ കേന്ദ്രം - മഞ്ഞാടി (തിരുവല്ല).

കേരളത്തിലെ രണ്ടാമത്തെ വലിയ ജല വൈദ്യുത പദ്ധതി - ശബരിഗിരി ജലവൈദ്യുത പദ്ധതി (1967).

നാഷണൽ ഫിഷ് സിഡ് ഫാം -കവിയൂർ

മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്.

ഇലവുംതിട്ട

 ജലത്തിലെ പൂരം - ആറന്മുള വള്ളംകളി (പമ്പ).

 പ്രധാന നദികൾ - പമ്പ, മണിമലയാർ,അച്ചൻ കോവിലാർ.

അണക്കെട്ടുകൾ കക്കി, മണിയാർ, മൂഴിയാർ.

വാസ്തുവിദ്യാഗുരുകുലം സ്ഥിതിചെയ്യുന്നത് - കൊടുമൺ ആറന്മുള.


Download pathanamthitta PDF

You may like these posts