കാസറഗോഡ് ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

കാസറഗോഡ് ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ 



  ജില്ല നിലവിൽ വന്നത് 1984 മയ് 24.

കേരളത്തിൽ അവസാനം രൂപം കൊണ്ട് ജില്ല. വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല.

"ദൈവങ്ങളുടെ നാട്' എന്നറിയപ്പെടുന്ന ജില്ല.

 തുളു, കൊങ്കിണി ഭാഷകൾ സംസാരിക്കുന്ന ജില്ല.

ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.

കേരളത്തിൽ യക്ഷഗാനം പ്രചാരത്തിലുളള ജില്ല.

കാസർഗോഡിന്റെ സാംസ്കാരിക കേന്ദ്രം- നീലേശ്വരം.

സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ല.

കേരളത്തിലെ സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെട്ട പ്രദേശം - കാസർഗോഡ്

കേരളത്തിലെ വടക്കേ അറ്റത്തുള്ള പാർലമെൻറ് മണ്ഡലം കാസർഗോഡ്

 കേരളത്തിൽ വടക്കേ അറ്റത്തുളള താലൂക്ക് കാസർഗോഡ്.

 കേരളത്തിൽ വടക്കേ അറ്റത്തുളള നിയമസഭാ മണ്ഡലം- മഞ്ചേശ്വരം.

കേരളത്തിൽ വടക്കേ അറ്റത്തുളള നദി-മഞ്ചശ്വരം പുഴ (16 km)

കേരളത്തിലെ ഏറ്റവും ചെറിയ നദി മഞ്ചശ്വരം പുഴ.

ഏററവും കൂടുതൽ നദികൾ ഉള്ള ജില്ല.

കാസർകോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി - ചന്ദ്രഗിരിപ്പുഴ ('U' ആകൃതി)

ഷിറിയ നദി ഏതു ജില്ലയിലൂടെ ഒഴുകുന്നു. കാസർഗോഡ്

ഏററവും കൂടുതൽ അടയ്ക്ക് ഉത്പാദിപ്പി ക്കുന്ന ജില്ല.

 കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (C.P.C.R.I) സ്ഥിതി ചെയ്യുന്നത് - കുഡ്മ.

കേരളത്തിൽ പുകയില കൃഷിയുളള ഒരേയൊരു ജില്ല.

എൻഡോസൾഫാൻ ദുരന്തത്തെ ആധാരമാക്കി ജയരാജ് സംവിധാനം ചെയ്ത സിനിമ - പകർന്നാട്ടം

 കണ്വതീർത്ഥ ബീച്ച്, കാപ്പിൽ ബീച്ച് എന്നിവ കാസർകോഡിലാണ്.

മന്തുരോഗങ്ങൾക്കു വേണ്ടി ലോകത്തിലാദ്യമായി ടെലി മെഡിസിൻ സംവിധാനം ആരംഭിച്ച ജില്ല

 കേരളത്തിലെ പ്രസിദ്ധമായ ജലക്ഷേത്രമായ  അനന്തപുരം സ്ഥിതി ചെയ്യുന്നത് കാസർ ഗോഡ്.

ഗൗഡസാരസ്വത വിഭാഗത്തിന്റെ പ്രസിദ്ധമായ അനന്തേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് - മഞ്ചേശ്വരം.

മാലിക് ദിനാർ പളളി കാസർഗോഡ് ജില്ലയിലാണ്.

 മുന്നൂറു വർഷത്തിലധികം പഴക്കമുളള ബേക്കൽ കോട്ട കാസർഗോഡ് ജില്ലയിലാണ്. (ബദിനൂരിലെ ശിവപ്പനായ്ക്കർ പണികഴിപ്പി ച്ചു.)

1992 ൽ ബേക്കൽ കോട്ടയെ കേന്ദ്ര ഗവൺ മെൻറ് പ്രത്യേക ടൂറിസം പ്രദേശമായി പ്രഖ്യാ പിച്ചു.

 സോമശേഖരനായ്ക്കർ പണികഴിപ്പിച്ച ഹോസ് ദുർഗ് കോട്ട, ശിവപ്പനായ്ക്കർ പണി കഴിപ്പിച്ച ചന്ദ്രഗിരി കോട്ട എന്നിവ ജില്ലയിലെ ആകർഷണ കേന്ദ്രങ്ങളാണ്.

1941 ലെ കയ്യൂർ സമരം നടന്ന ജില്ല.

 KINFRA പാർക്ക് സ്ഥിതി ചെയ്യുന്നത് ജില്ലയിലെ സീതാംഗോളിലാണ്.

എൻഡോസൾഫാൻ ദുരന്തം വിതച്ച സ്വർഗ്ഗ,പെദ കാസർഗോഡ് ജില്ലയിലാണ്.

എൻഡോസൾഫാൻ സമരനായിക-ലീലാ കുമാരി അമ്മ.

കേരളത്തിലെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് (1957) മത്സരിച്ച് ജയിച്ച മണ്ഡലം - നീലേശ്വരം.

കാസർഗോഡിന്റെ സാംസ്കാരിക തല സ്ഥാനം - നീലേശ്വരം.

 ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻതോട്ടം - നീലേശ്വരം

പി.കുഞ്ഞിരാമൻനായർ സ്മാരകം - കാഞ്ഞങ്ങാട്.

കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുളള സ്ഥലം - തലപ്പാടി.

 കേരളത്തിലെ സമ്പൂർണ്ണ രക്തദാന പഞ്ചാ യത്ത്. മടിക്കൈ.

Download Kasargode PDF


You may like these posts