പാലക്കാട്‌ ജില്ല പി എസ് സി ആവർത്തിക്കുന്ന ചോദ്യങ്ങൾ

പാലക്കാട്‌ ജില്ല 



ജില്ല. നിലവിൽ വന്നത് 1957 ജനുവരി 1.

കേരളത്തിലെ ഏററവും വലിയ ജില്ല.

2006 ൽ ആണ് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്

തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയ്ക്ക് കടൽത്തീരമില്ല.

കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല.

നെല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

ഇന്ത്യയിലെ ആദ്യ വിവരസാങ്കേതിക വിദ്യാഭ്യാസ ജില്ല - പാലക്കാട്

 ഏറ്റവും ചൂടുകൂടിയ ജില്ല.

കേരളത്തിലെ ആദ്യ പുകയില വിരുദ്ധ പരസ്യ ജില്ല - പാലക്കാട്

ഏറ്റവും  സാക്ഷരത കുറഞ്ഞ ഗ്രാമം പടവയൽ.

കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല.

ഏറ്റവും  കൂടുതൽ കർഷക തൊഴിലാളികളു ളള ജില്ല.

കേരളത്തിലെ ആദ്യ ലേബർ ബാങ്ക് അകത്തേത്തറ. 

എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉളള ജില്ല. 

നിലക്കടലയും, പരുത്തിയും ഉത്പാദിപ്പിക്കുന്ന ഏക ജില്ല.

ആദ്യ കമ്പ്യൂട്ടർവത്കൃത കലക്ടോറ. പാല് ക്കാട്.

ദക്ഷിണേന്ത്യയിലെ ആദ്യ അണുവിമുക്ത ഐസ്ക്രീം ഫാക്ടറി സ്ഥിതി ചെയ്യുന്നത് - പാലക്കാട്കേ

രളത്തിലേക്കുള്ള പ്രവേശന കവാടം' - പാലക്കാട് ചുരം

കേരളത്തിലെ ആദ്യത്തെ വിൻഡ് ഫാം കഞ്ചിക്കോട്.

വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല.

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൻറ ആസ്ഥാനം. കഞ്ചിക്കോട്. നിർദ്ദിഷ്ട കോച്ച് ഫാക്ടറി വരുന്ന സ്ഥലം- കഞ്ചിക്കോട്.

മലബാറിലെ ആദ്യത്തെ ഗവൺമെൻറ് കോളേജ് . വിക്ടോറിയ കോളേജ് (1866).

കേരളത്തിൽ കമ്പ്യൂട്ടർവത്കരിച്ച ആദ്യത്തെ താലൂക്ക് - ഒറ്റപ്പാലം.

ഇന്ത്യയിലെ ആദ്യത്തെ ഡിഫൻസ് പാർക്ക് സ്ഥാപിക്കുന്നത് - ഒറ്റപ്പാലം

ഇന്ത്യയിലെ ആദ്യത്തെ നെല്ല് മ്യൂസിയം സ്ഥാപിക്കുന്നത് - പട്ടാമ്പി

ആദ്യത്തെ അഖില കേരള കോൺഗ്രസ് സമേമളനം നടന്നത് - ഒറ്റപാലം (1921), നേതൃതം നൽകിയത് ടി പ്രകാശം.

കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷനായ ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ജില്ല.

 മംഗലംഡാം നിർമ്മിച്ചിരിക്കുന്നത് ഏതു പുഴ യിൽ - ചെറുകുന്നപുഴയിൽ.

സൈലന്റ് വാലി നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം. 1984.

സൈലന്റ് വാലിയിൽ കൂടി ഒഴുകുന്ന നദി. കുന്തിപ്പുഴ.

ഏററവും വലിയ ജലസംഭരണി മലമ്പുഴ അണക്കെട്ട് (1956).

കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ മലമ്പുഴ. (ശിൽപി : നക് ചന്ദ്)

കോയമ്പത്തൂർ നഗരത്തിലേക്ക് ശുദ്ധവള്ളം എത്തി ക്കുവാനായി പണികഴിപ്പിച്ച കേരളത്തിലെ അണക്കെട്ട് - ശിരുവാണി.

കറുത്ത മണ്ണ് കാണപ്പെടുന്ന കേരളത്തിലെ ഏകദേശം ചിറ്റൂർ.

 കൊക്കോകോള സമരനായികയുടെ പേര് മയിലമ്മ

കൊക്കകോള വിരുദ്ധ സമരം നടന്ന പഞ്ചായത്ത് - പെരുമാട്ടി

പാലക്കാട് കോട്ട പണികഴിപ്പിച്ചത്. ഹൈദ്രാഅലി (1766).

കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം - ലക്കിടി (കിളളിക്കുറിശ്ശി മംഗലം, കലക്കത്ത് ഭവനം)

മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം വാളയാർ.

ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്നത് 

വാളയാർ.

ഗ്രീൻ റിയാലിറ്റി ഷോയിലൂടെ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് എലപ്പുള്ളി

മാംഗോസിറ്റി ഓഫ് കേരള - മുതലമട

 ലോകനായിക ജയപ്രകാശ് നാരായൺ സ്മൃതിവനം മാൻപാർക്കിന്റെ ആസ്ഥാനം - വാളയാർ,

കേരളത്തിലെ ഒരു ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി - മീൻവല്ലം.

ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരള ത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി - മീൻവല്ലം.

മീൻവല്ലം സ്ഥിതി ചെയ്യുന്നത് - തൂതപ്പുഴയിലാണ്.

പന്തിരുകുലത്തിന്റെ നാട് - തൃത്താല,

കേരളത്തിലെ ഏകമയിൽ വളർത്തൽ കേന്ദ്രം - ചൂലന്നൂർ.

പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്നത്. നെല്ലിയാമ്പതി .

ഓറഞ്ചത്തോട്ടങ്ങളുടെ നാട് എന്നറിയപ്പെ ടുന്നത് - നെല്ലിയാമ്പതി.

തുകൽ വാദ്യോപകരണങ്ങളുടെ നിർമാണത്തിനു പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം പെരുവെമ്പ്.

കണ്യാർകളി എന്ന കലാരൂപം പ്രചാരത്തിലുളള ജില്ല.

വരിക്കാശ്ശേരിമന, കവളപ്പാറ കൊട്ടാരം, തിരുവേഗപ്പുര, മാമ്പാറ, ചിനക്കത്തൂർ, അഞ്ചുമൂർത്തി ക്ഷേത്രം, സീതാർകുണ്ട് ജലപാതം എന്നിവ ഇവിടെയാണ്

Palakkad PDF


എറണാകുളം PDF

തൃശൂർ PDF


You may like these posts