Psc Common Test Conformation-Things To Know

 


കൺഫർമേഷൻ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ഫെബ്രുവരി 1 ന്  നടക്കുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് വ്യത്യസ്ത തസ്തികകളിൽ  വ്യത്യസ്ത ജില്ലകളിൽ അപേക്ഷിച്ചാലും പ്രിലിമിനറി പരീക്ഷയ്ക്ക് സ്വന്തം ജില്ലയാണ് സെലക്ട് ചെയ്യേണ്ടത്.നിങ്ങൾ അപേക്ഷിച്ച തസ്തികകൾക്ക് മാത്രമാണ് നിങ്ങൾ കൺഫർമേഷൻ നൽകേണ്ടത്.  നിങ്ങൾ ഇപ്പോൾ സെലക്ട് ചെയ്യുന്നത് പ്രിലിമിനറി പരീക്ഷയ്ക്ക് വേണ്ടിയുള്ള പരീക്ഷാകേന്ദ്രം മാത്രമാണ്. നിങ്ങൾ ഓരോ ജില്ലയും മാറി കൊടുത്തത് മെയിൻ പരീക്ഷയ്ക്ക് ആണ് പരിഗണിക്കുന്നത്. ഇപ്പോൾ പ്രിലിമിനറി പരീക്ഷയ്ക്ക് സ്വന്തം ജില്ല കൊടുത്തതുകൊണ്ട് നിങ്ങളുടെ മെയിൻ പരീക്ഷയ്ക്ക് നിങ്ങൾ അപേക്ഷിച്ച ജില്ലയ്ക്ക് മാറ്റമൊന്നും വരില്ല.


ഉദാ: LDC തിരുവനന്തപുരത്തുള്ള ഒരാൾ പാലക്കാട് ജില്ലയിൽ അപേക്ഷിച്ചു. ഫീൽഡ് വർക്കർ അതേ വ്യക്തി  കോഴിക്കോട് ജില്ലയിൽ അപേക്ഷിച്ചു. ഈ രണ്ടു തസ്തികകൾക്കും  കൺഫർമേഷൻ കൊടുക്കുമ്പോൾ  തിരുവനന്തപുരം ജില്ല തന്നെയാണ് സെലക്ട് ചെയ്യേണ്ടത്. നിങ്ങളുടെ അപേക്ഷയിൽ യാതൊരു മാറ്റവും വരില്ല


NB. കൺഫർമേഷൻ നൽകാനുള്ള അവസാന ഡേറ്റ് ഇന്നല്ല. ഇന്നു തന്നെ എല്ലാവരും കേറി സർവർ ഹാങ്ങ് ആയാൽ OTP വരില്ല.


പഠനം തുടങ്ങാൻ LDC Crash കോഴ്സിൽ അറ്റൻഡ് ചെയ്യു

Download No. 1 Psc Learning App

Post a Comment

Previous Post Next Post