LCM And HCF കാണാൻ എളുപ്പ വഴി
1)8,10,12 ഈ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ?
Ans:
LCM ആയിരിക്കും ഉത്തരം, 120
2)8,9,16 ഈ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1 വരുന്ന ഏറ്റവും ചെറിയ സംഖ്യ?
Ans;
തുല്യ ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ = LCM + പൊതു ശിഷ്ടം , 145
3)4,5,6 ഈ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം യഥാക്രമം 3,4,5 വരുന്ന ഏറ്റവും ചെറിയ സംഖ്യ?
Ans:
സംഖ്യകളും അവയുടെ ശിഷ്ടങ്ങളും തമ്മിൽ തുല്യ വ്യത്യാസം ആയിരിക്കും. ഈ പൊതുവത്യാസം LCM നിന്ന് കുറച്ചാൽ മതി, 60-1=59*
4) മുന്ന് ബെല്ലുകൾ യഥാക്രമം 12 sec ,18 sec ,20 sec ഇടവേളകളിൽ കേൾക്കുന്നു .ഈ മുന്ന് ബെല്ലുകളും ഒരുമിച്ച് 7.35 am ന് കേട്ടാൽ ഇവ ഒരുമിച്ചു കേൾക്കുന്ന സമയം?
Ans:
12 sec ,18 sec ,20 sec എന്നിവയുടെ LCM 180 , 180 sec = 3 മിനിട്ട് , 7.38 am
5)മൂന്നു സംഖ്യകളുടെ അംശബന്ധം 2: 3: 5. അവയുടെ ഉസാഘ 18 എങ്കില്‍ സംഖ്യകള്‍ ഏതെല്ലാം?
Ans:
2x18=36,
3x18=54,
5x18=90
6)രണ്ട് സംഖ്യകളുടെ ഗുണനഫലം 240 ഉം അവയുടെ LCM 60 ഉം ആയാൽ HCF എത്ര ?
Ans:
A X B = LCM X HCF
HCF= 4
7)2/3, 4/9, 5/6, 7/18 എന്നിവയുടെ LCM എത്ര ?
Ans: 140/3
8)60m,48m,72m ദൂരങ്ങൾ കൃത്യമായി അളക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിന്റെ നീളം ?
Ans: 12
9)രണ്ട് ഭിന്നസംഖ്യകളുടെ തുക 10 ഉം അവയുടെ ഗുണനഫലം 20 ഉം ആയാൽ സംഖ്യകളുടെ വ്യുൽക്രമത്തിന്റെ തുകയെന്ത് ?
Ans:1/2
10) 2.4m നീളവും 1.8m വീതിയും ഉള്ള ഒരു തറയിൽ മുറിക്കാതെ പാകുന്നതിനു ഉപയോഗിക്കാൻ സാധിക്കുന്ന സമചതുരാകൃതിയിൽ ഉള്ള ഏറ്റവും വലിയ Tile ന്റെ ഒരു വശത്തിന്റെ അളവ് എത്ര ?
Ans:60cm
11)100 മുതൽ 1000 വരെ ഉള്ള സംഖ്യകളിൽ 13 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന എത്ര സംഖ്യകളുണ്ട് ?
Ans:69
12) 200 നും 1100 നും ഇടയിൽ 4,5,6 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന എത്ര സംഖ്യകളുണ്ട് ?
Ans: 15
13)രണ്ട് സംഖ്യകളുടെ LCM 12ഉം അനുപാതം 2:3 യും ആയാൽ വലിയ സംഖ്യ എത്ര ?
Ans:6
14)84 L, 60 L, 72 L പാലുള്ള 3പാത്രങ്ങളിൽ നിന്ന് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവനായി അളക്കാൻ സാധിക്കുന്ന പത്രത്തിന്റെ അളവ് എത്ര ?
Ans: 12L
15)ഒരു പൂന്തോട്ടത്തിലെ 3തരം പൂക്കൾ 6, 8, 10 ദിവസങ്ങൾ കൂടുമ്പോൾ വിരിയുന്നു. അവ ഒരുമിച്ച് ഇന്ന് വിരിഞ്ഞെങ്കിൽ അവ വീണ്ടും ഒരുമിച്ച് വിരിയുന്നത് എത്ര ദിവസത്തിന് ശേഷം ആയിരിക്കും ?
Ans:120 Days
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
Post a Comment