Kerala Government Jobs July 2021

  തൊഴിൽ വാർത്തകൾ



തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.


കാർഡിയാക് അനസ്തറ്റിക്‌സ്, തിയറ്റർ നഴ്‌സ്, പെർഫ്യൂഷനിസ്റ്റ് ഒഴിവ്


തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കർഡിയാക് അനസ്തറ്റിസ്റ്റ്, തിയറ്റർ നഴ്‌സ്, പെർഫ്യൂഷനിസ്റ്റ് എന്നീ തസ്തകകളിലേക്ക് ഹൃദ്യം പദ്ധതി വഴി നിയമനം നടത്തുന്നു.

കാർഡിയാക് അനസ്തറ്റിസ്റ്റ്:- യോഗ്യത: ഡി.എം കാർഡിയാക് അനസ്‌തേഷ്യ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ഡി.സി.സി (കാർഡിയാക് അനസ്‌തേഷ്യ) ഉള്ളവരെയും പരിഗണിക്കും.

തിയറ്റർ നഴ്‌സ്:- ബി.എസ്‌സി/ജി.എൻ.എം (നഴ്‌സിംഗ്) കൂടാതെ ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ പീഡിയാക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം. ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

പെർഫ്യൂഷനിസ്റ്റ്:- ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി/പി.ജി ഡിപ്ലോമ/ ഡിപ്ലോമ (ക്ലിനിക്കൽ പെർഫ്യൂഷൻ), ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പീഡിയാട്രിക് കാർഡിയാക് സർജറി ഓപ്പറേഷൻ തിയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉള്ളവർ അപേക്ഷിച്ചാൽ മതിയാകും.

താത്പര്യമുള്ളവർ ജൂലൈ 30ന് അഞ്ച് മണിക്ക് മുമ്പ് എസ്.എ.റ്റി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. വിലാസം: സൂപ്രണ്ട്, എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം. ഫോൺ: 0471-2528870.



അഡ്വക്കേറ്റ് ഗ്രാന്റ്‌സ് കമ്മീഷൻ പദ്ധതി: അപേക്ഷ ക്ഷണിച്ചു


ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്‌സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15. അപേക്ഷാഫോമും, വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: എറണാകുളം മേഖലാ ഓഫീസ് - 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് - 0495 2377786.


ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍: അഭിമുഖം


പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍ 656/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുകയും ചെയ്തവര്‍ക്ക് ജൂലൈ 28, 29, 30 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഇതുസംബന്ധിച്ച് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നിശ്ചിത തീയതിയില്‍ ഉദ്യോഗാര്‍ഥികള്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.


ഇന്റർവ്യൂ 27ലേക്ക് മാറ്റി


തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ജൂലൈ 21ന് നടത്താനിരുന്ന ക്ലറിക്കൽ തസ്തികയിലേക്കുള്ള(ദിവസവേതനാടിസ്ഥാനത്തിൽ ഇന്റർവ്യൂ അന്ന് പൊതു അവധി (ബക്രീദ്) പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. ജൂലൈ 27നാണ് പുതിയ ഇന്റർവ്യൂ തീയതി. കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് ലഭിച്ച മെമ്മോ സഹിതം അന്ന് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുമ്പാകെ ഹാജരാകണം. ഫോൺ: 0471-2321422.




അപേക്ഷ ക്ഷണിച്ചു


ഏറ്റുമാനൂർ നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷൻ്റെ ഭാഗമായി ആരംഭിക്കുന്ന നഗര ഉപജീവന കേന്ദ്രത്തിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം.

മാർക്കറ്റിംഗ് / അക്കൗണ്ടിംഗ് മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. അപേക്ഷ ബയോഡേറ്റയും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 23 നകം നഗരസഭയില്‍ നല്‍കണം.


മെഡിക്കല്‍ കോളേജ് -ഒഴിവുകള്‍

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഏആര്‍ടി വിഭാഗത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍, കൗണ്‍സിലര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിങ്ങനെ ഒന്നു വീതം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍(യോഗ്യത- എംബിബിഎസ് (ടിസിഎംസി രജിസ്‌ട്രേഷന്‍, വേതനം-36000), കൗണ്‍സിലര്‍ (യോഗ്യത-എം.എസ്.ഡബ്യൂ(എം ആന്‍ഡ് പി), കമ്പ്യൂട്ടര്‍ പരിജ്ഞാനം, വേതനം- 13000), നഴ്‌സ്( യോഗ്യത- ബി.എസ്.സി, എ.എന്‍.എം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം- 13,000), ലാബ് ടെക്‌നീഷ്യന്‍ (യോഗ്യത- ബിഎസ്.സി, എം.എല്‍.റ്റി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിഎംഎല്‍റ്റി യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരേയും പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.

താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം artidukkirecruit21@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂലൈ 22നകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ തസ്തികകളിലേക്കും എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും. തീയതി പിന്നീട് അറിയിക്കും. ഫോണ്‍- 9489308785




You may like these posts